കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക, പിടിഎ അവാര്‍ഡുകളും, മുണ്ടശ്ശേരി സാഹിത്യ അവാര്‍ഡുകളും കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി അങ്കണത്തില്‍ നടന്ന ദേശീയ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് വിതരണം ചെയ്തു. വിദ്യാരംഗം അവാര്‍ഡും വിവിധ സാഹിത്യ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകളും കെ കുഞ്ഞിരാമന് എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവരും വിതരണം ചെയ്തു. ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ ഇ ചന്ദ്രശേഖരന് എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ ആമുഖപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ദിവ്യ, കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് എം സി ഖമറുദ്ദീന്, വി എച്ച് എസ് സി ഡയറക്ടര്‍ കെ പി നൗഫല്‍, എഡിപി മാരായ ജോണ്‍സ് വി ജോണ്‍, വി സി വിശ്വലത, എസ് എസ് എ സ്റ്റേറ്റ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ദാസ്, കാഞ്ഞങ്ങാട് നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ പ്രഭാകരന് വാഴുന്നോറടി, ഡിഡിഇ സി രാഘവന്, കൗണ്‍സിലര്‍ വജ്രേശ്വരി തുടങ്ങിയവര്‍ സംബന്ധിച്ചു.
മുണ്ടശ്ശേരി സാഹിത്യ അവാര്‍ഡുകള്‍ ജിനേഷ്കുമാര്‍ എരമം, പി.കെ.ഭാഗ്യലക്ഷ്മി, രാജ്മോഹന്‍ നീലേശ്വരം എന്നിവര്‍ക്കും മന്ത്രി സമ്മാനിച്ചു. ദുര്‍ഗാ ഹയര്‍സെക്കണ്ടറിസ്ക്കൂള്‍ ടീം സ്വാഗതഗാനം ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: