ഭീമ ഇടപ്പള്ളി ഷോറൂം ഇന്ന് തുറക്കും

Saturday 5 September 2015 9:57 pm IST

കൊച്ചി: ഭീമ ജ്വല്ലറിയുടെ കൊച്ചിയിലെ അഞ്ചാമത്തെ ഷോറൂം ഇടപ്പള്ളിയില്‍ 6 ന് ഉദ്ഘാടനം ചെയ്യുന്നു. ഇടപ്പള്ളിയിലെ ഷോറൂമിന്റെ ഉദ്ഘാടനം 6 ന് ഉച്ചക്ക് 12 മണിക്ക് ചലച്ചിത്രതാരം ദുല്‍ഖര്‍ സല്‍മാനാണ് നിര്‍വഹിക്കുന്നത്. ഇറാം ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി സിദ്ധിക് അഹമ്മദിനാണ് ആദ്യവില്‍പ്പന നടത്തുക. അതിവിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യം, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള പട്ടണങ്ങളില്‍നിന്നും എത്തിച്ചേരുവാനുള്ള എളുപ്പം എന്നിവ ഭീമയുടെ ഇടപ്പള്ളി ഷോറൂമിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഭീമയുടെ എറണാകുളം എംജി റോഡിലെ ഷോറൂമിനോളം തന്നെ വിസ്തൃതിയുള്ള ഇടപ്പള്ളി ഷോറൂമില്‍ വൈവിധ്യമാര്‍ന്ന സ്വര്‍ണശേഖരമാണ് സജ്ജമാക്കിയിട്ടുള്ളത്. ബൃഹത്തായ വെഡ്ഡിംഗ് കളക്ഷനുകള്‍ക്ക് പുറമെ ആന്റിക് ശ്രേണി, വിപുലമായ ഡയമണ്ട് ആഭരണങ്ങള്‍, ഡിസെനര്‍ ജ്വല്ലറിയുടെയും യുവതലമുറയെ ത്രസിപ്പിക്കുന്ന അമൂല്യാഭരണങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന ശേഖരം എന്നിവയുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.