കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

Saturday 5 September 2015 9:56 pm IST

അടിമാലി : വിനോദ യാത്രാ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ തിരുനെല്ലൂര്‍ പുതിയവീട്ടില്‍ ടി.എ.അനസ്(21),പൂവത്തൂര്‍ വലിയേറകത്ത് ജസീംജലാല്‍(19),പൂവത്തൂര്‍ വലിയേറകത്ത് അജ്മല്‍(19),ചാവക്കാട് പുരയില്‍ സുഹദ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 2.30 നാണ് അപകടം. കമ്പിലൈല്‍ വട്ടപ്പിളളില്‍ ജോര്‍ജ്ജിന്റെ വീടിന്റെ മുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്.റോഡില്‍ നിന്നും നൂറടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് അടിമാലി പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.