പെന്തകോസ്ത് സഭയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ വ്യാപക മതംമാറ്റം

Saturday 5 September 2015 10:02 pm IST

വിളമ്പുകണ്ടം : പെന്തകോസ്ത് സഭയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ വ്യാപകമായി മതംമാറ്റം നടത്തുന്നതായി ആരോപണം. പലയിടങ്ങളിലും സേവനത്തിന്റെ മറവിലാണ് മതംമാറ്റം നടത്തുന്നത് പള്ളിക്കുന്ന് , ചേരിയംകൊല്ലി, മലങ്കര, വെണ്ണിയോട്, കുറുമ്പാലകോട്ട, ഏച്ചോം, കൈപ്പാട്ട്കുന്ന്, ചാളക്കര, തുടങ്ങിയ കോളനികളിലാണ് കൂടുതലായി മതപരിവര്‍ത്തനശ്രമം നടക്കുന്നത്. വന്‍തോതില്‍ പണം ഒഴുക്കിയാണ് ക്രൈസ്ത്യന്‍സഭകളുടെ മേല്‍നോട്ടത്തില്‍ പണിയ, കുറിച്യ, അടിയ, കാട്ടുനായക്ക തുടങ്ങിയ വിഭാഗങ്ങളെ നിര്‍ബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആദിവാസിവിഭാഗങ്ങളെ കൂട്ടമായി മതപരിവര്‍ത്തനം നടത്തിയ പ്രദേശംകൂടിയാണിത്. മുന്‍പ് ആദിവാസി വിഭാഗത്തിന്റെ ദുരിതങ്ങളെ ചൂഷണം ചെയ്തും ഇന്ന് പണമൊഴുക്കി പ്രലോഭിപ്പിച്ചുമാണ് മതപരിവര്‍ത്തനത്തിന് പ്രേരിപ്പുക്കുന്നത്. ഇക്കാര്യത്തില്‍ സഭ പിന്നോട്ടല്ല ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അവലംബിച്ച സംസ്‌കാരനശികരണരീതിയിലുള്ള പരിവര്‍ത്തനമാണ് ഇവര്‍ക്ക് പ്രിയങ്കരം. വംശീയമായും പാരമ്പര്യമായും തലമുറകള്‍ കൈമാറിയ ശീലങ്ങളും വിശ്വാസങ്ങളും കാടത്തമാണെന്നും ഇതെല്ലാം പൂര്‍ണ്ണമായുംതമസ്‌കരിക്കേണ്ടതാണെന്ന് വിശ്വസിപ്പിക്കുകയും തങ്ങളുടെതാണ് എല്ലാത്തിനും മഹത്തരം എന്നുള്ളരീതിയിലാണ് പ്രചരണം ഇത് പലരീതിയില്‍ സാമൂഹികവും മതപരമായ അസഹിഷ്ണുതഉണ്ടാക്കുകയും പലപ്പോഴും സംഘര്‍ഷണത്തിനിടയാവുകയും ചെയ്യുന്നുണ്ട്. ചുരുങ്ങിയ കാലത്തിനിടയ്ക്ക്തന്നെ പത്തിലധികം പള്ളികളാണ് ഈമേഖലയില്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്. വിളമ്പുകണ്ടം, അരിഞ്ചേര്‍മല പ്രദേശങ്ങളിലെ പാസ്റ്റര്‍മാരാണ് മനിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനികളെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ ശക്തമായജനകീയ പ്രതിരോധമുണ്ടാകുമെന്ന് ധര്‍മ്മരക്ഷാഐക്യവേദി വയനാട് ജില്ലാകണ്‍വീനര്‍ നിഖില്‍ദാസ് ഓടത്തോട് പ്രസ്താവനയില്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.