ദുരൂഹ മരണം അന്വേഷണം വേണം

Saturday 5 September 2015 10:17 pm IST

കല്‍പ്പറ്റ : മടക്കിമലയിലെ ചോലയില്‍ മോഹനന്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന് മാതാപിതാക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാലുമാസത്തിലേറെയായി പൊലീസ് അന്വേഷിച്ചിട്ടും ആത്മഹത്യയാണോ അപകടമരണമാണോ കൊലപാതകമാണോ എന്ന പ്രാഥമിക നിഗമനത്തില്‍ പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ 27ന് രാവിലെയാണ് മോഹനനെ കിണറ്റില്‍ മരിച്ചനിലയില്‍ കýെത്തിയത്. ആത്മഹത്യ ചെയ്യേý ഒരു സാഹചര്യവും മോഹനനില്ല. വീടിനരികെയുള്ള ചിരപരിതമായ വഴിയില്‍ അപകടത്തില്‍പെട്ട് കിണറ്റില്‍ വീഴാനും സാധ്യത കുറവാണ്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ ഒരുവിധ പുരോഗതിയും ഇല്ലാതായപ്പോള്‍ മാതാപിതാക്കള്‍ എസ്.പി അജീതാ ബീഗത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം കല്‍പറ്റ സി.ഐക്ക് കൈമാറി. സി.ഐ അബ്ദുല്‍ഷരീഫ് അന്വേഷിച്ചിട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉýായില്ല. രാത്രി പത്തരയോടെ ഒരു ഫോണ്‍കാള്‍ വന്നതിനെ തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിയ മോഹനനെ പിന്നീട് മരിച്ച നിലയില്‍ കýെത്തുകയായിരുന്നു. കിണറ്റിനു മുകളിലെ വല മുറിഞ്ഞ നിലയിലും മുതദേഹം അകത്തുമായാണ് കാണപ്പെട്ടത്. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവസ്ഥലത്തുനിന്ന് പ്രാഥമിക തെളിവുകള്‍ ശേഖരിക്കാന്‍ പോലും പൊലീസ് തയാറായില്ല. അസിസ്റ്റന്റ് സര്‍ജന്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പറയുന്നു. കേസന്വേഷിച്ച കല്‍പറ്റ സി.ഐയെ സ്ഥലം മാറ്റുന്ന സാഹചര്യത്തില്‍ മോഹനന്റെ മരണത്തിനു പിന്നിലെ യാഥാര്‍ഥ്യം അറിയാന്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറണം. ദുരൂഹത തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമായ കേസാണിത്. ആശാരിപ്പണിക്കാരനായിരുന്ന മോഹനന് ഭാര്യയും മൂന്നു മക്കളുമുý്. വൃദ്ധരായ മാതാപിതാക്കളും മോഹനന്റെ സംരക്ഷണയിലായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മാതാപിതാക്കളായ കൃഷ്ണന്‍, ശോഭന, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഇളങ്ങോളി എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.