50 ദിവസത്തെ സന്താര അനുഷ്ഠാനം; ജൈന സ്ത്രീ മരിച്ചു

Saturday 5 September 2015 10:25 pm IST

ജയ്പൂര്‍: ജൈനമതാനുഷ്ഠാനമായ സന്താര (നിരാഹാരം) അനുഷ്ഠിച്ചിരുന്ന രാജസ്ഥാന്‍ ബിക്കാനീര്‍ സ്വദേശി ബദ്‌നി ദേവി ദാഗ മരിച്ചു. മരണാസന്നയായവര്‍ ഭക്ഷണം പൂര്‍ണ്ണമായും ത്യജിച്ച് മരണത്തെ സ്വയം വരിക്കുന്ന അനുഷ്ഠാനമാണ് സന്താര. 83കാരിയായ ബദ്‌നി ദേവി 50 ദിവസമായി സന്താര അനുഷ്ഠിച്ചുവരികയായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു മരണം. തീര്‍ത്തും കിടപ്പിലായിരുന്ന ബദ്‌നി ദേവി സ്പൂണിലൂടെ നല്‍കിയിരുന്ന വെള്ളം കുടിച്ചാണ് ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയത്. പുരാതനം കാലം മുതല്‍ ജൈനര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനുഷ്ഠാനമാണ് സന്താര. മരണത്തോടടുക്കുമ്പോള്‍ എല്ലാം പരിത്യജിക്കുന്നതാണ് ഈ ആചാരം. എന്നാല്‍ പൊതുവേ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഈ ആചാരം അനുഷ്ഠിക്കാറുള്ളത്. സന്താര അനുഷ്ഠിക്കുന്നവര്‍ക്ക് ജൈന സമൂഹത്തില്‍ പ്രത്യേക സ്ഥാനമാണ് നല്‍കുന്നത്. അതേസമയം ഇത് അനുഷ്ഠിക്കുന്നവര്‍ക്കെതിരെ ആത്മഹത്യാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് അടുത്തിടെ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് വിവാദമാവുകയും പിന്നീട് മതാചാരം അനുഷ്ഠിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഈ ഉത്തരവ് സ്‌റ്റേചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.