കോട്ടയം: ആദ്യമായി അമിതവണ്ണത്തിന് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്. ചരിത്രനേട്ടമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഇതിലൂടെ കരസ്ഥമാക്കിയത്. മൂവാറ്റുപുഴ സ്വദേശിനി സുബി(28)ക്കാണ് അപൂര്വ്വശസ്ത്രക്രീയ നടത്തി വിജയം കൈവരിച്ചത്. ലാപ്രോസ്കോപി സ്ലീവ് ഗ്യാസ്ട്രക്ടോമി എന്ന ശസ്ത്രക്രിയയിലൂടെയാണ് യുവതിയുടെ അമിതവണ്ണത്തിന് പരിഹാരം കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായാണ് ഈ ശസ്ത്രക്രീയ നടത്തുന്നത്. 118കിലോ ഭാരവും അമിതവണ്ണവുമായാണ് സുബി മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ജറി വിഭാഗത്തില്‍ ചികില്‍സ തേടുന്നത്.
കഴിഞ്ഞമാസം 20ന് സൂബിയെ ശസ്ത്രക്രീയക്ക് വിധേയമാക്കി. ശസ്ത്രക്രീയക്ക് ശേഷം സര്‍ജറി വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. 118കിലോ ഭാരവും അമിതവണ്ണവുമായെത്തിയ സുബിക്ക് ശസ്ത്രക്രീയക്ക് ശേഷം 30 കിലോ ഭാരം കുറഞ്ഞു. ഇതിന്റെ സന്തോഷത്തോടെയാണ് സുബി ആശുപത്രി വിട്ടത്. സ്വകാര്യ ആശുപത്രികള്‍ മുന്നു മുതല്‍ അഞ്ച് ലക്ഷം വരെയാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് ഇടാക്കുന്നത്. എന്നാല്‍ തികച്ചും സൗജന്യമായാണ് സുബിക്ക് ശസ്ത്രക്രീയ നടത്തിയത്. അമിതവണ്ണത്തിന് ശസ്ത്രക്രിയയിലൂടെ ചരിത്രനേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍. സര്‍ജറി വിഭാഗം ഡോ.സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രീയയില്‍ ഡോ.ജോസ് സ്റ്റാലിന്,ഡോ.കൃഷ്ണന് നമ്പൂതിരി,ഡോ.മെറീഷ്,അനസ്തേഷ്യ ഡോക്ടര്‍മാരായ ഡോ.മരുളികൃഷ്ണന്,ഡോ.മോളി,ഡോ.ശാന്തി,ഡോ.ജ്വലിറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: