കാരുണ്യ പദ്ധതി പ്രഖ്യാപനം 10ന് കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നിര്‍വഹിക്കും

Saturday 5 September 2015 10:45 pm IST

കൊച്ചി: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാരകരോഗങ്ങളുടെ ചികിത്സക്ക് ധനസഹായം നല്കുന്നതിന് രൂപം നല്കിയ കാരുണ്യ പദ്ധതിയില്‍ നിന്ന് സഹായം ലഭിച്ച ഉപഭോക്താക്കളുടെ എണ്ണം 1,11,111 ആയെന്നും കാരുണ്യ പദ്ധതി കൈവരിച്ച ഈ ചരിത്രനേട്ടത്തിന്റെ പ്രഖ്യാപനം കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നിര്‍വഹിക്കുമെന്നും ധനമന്ത്രി കെ എം മാണി അറിയിച്ചു. കാരുണ്യയില്‍ നിന്നുള്ള ധനസഹായം 800 കോടിരൂപയിലധികമായെന്നും 10ന് എറണാകുളത്ത് ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തുമെന്നും കെ എം മാണി പറഞ്ഞു. നിലവില്‍ കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള ലാഭവിഹിതം കൊണ്ടുമാത്രമാണ് ചികിത്സാ സഹായം നല്കിവരുന്നത്. ഇപ്പോള്‍ പ്രതിമാസം 18 മുതല്‍ 20 കോടിരൂപ വരെയാണ് നല്കുന്നതെങ്കിലും ലഭിക്കുന്ന അപേക്ഷകരില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം നല്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മാണി പറഞ്ഞു. പത്രസമ്മേളനത്തില്‍ നികുതി സെക്രട്ടറി ഡബ്ല്യു.ആര്‍. റെഡ്ഡി, ലോട്ടറി ഡയറക്ടര്‍ മിനി ആന്റണി, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.