ഭാരതീയ ജനതാ മഹിളാമോര്‍ച്ച ജില്ലാ പ്രതിനിധി സമ്മേളനം നാളെ

Friday 1 July 2011 5:47 pm IST

കണ്ണൂറ്‍: ഭാരതീയ ജനതാ മഹിളാമോര്‍ച്ച ജില്ലാ പ്രതിനിധി സമ്മേളനം നാളെ തലശ്ശേരിയില്‍ നടക്കും. ഗവ.ഗേള്‍സ്‌ ഹൈസ്കൂളില്‍ നടക്കുന്ന സമ്മേളനം കാലത്ത്‌ ൧൦.൩൦ ന്‌ മഹിളാമോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ.വിക്ടോറിയ ഗൌരി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബിജെപി ദേശീയ സമിതി അംഗങ്ങളായ പി.കെ.കൃഷ്ണദാസ്‌, എം.ടി.രമേശ്‌, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എ.പി.പത്മിനി ടീച്ചര്‍, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ചന്ദ്രിക ടീച്ചര്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, ജനറല്‍ സെക്രട്ടറി എ.അശോകന്‍ എന്നിവര്‍ സംസാരിക്കും. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ സി.പി.സംഗീത അധ്യക്ഷത വഹിക്കും.