തിരുവനന്തപുരം: അറബി സര്‍വകലാശാല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തുറന്നപോരിലേക്ക്. ധനമന്ത്രി കൂടിയായ കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണിയുടെ അനുഗ്രഹാശിസ്സുകളോടെ ചീഫ് സെക്രട്ടറി ജിജി തോംസണും സജീവമാണ്. അറബി സര്‍വകലാശാല സ്ഥാപിക്കണമെന്നുള്ളത് മുസ്ലിം സംഘടനകളുടെ ആവശ്യമാണ്.
മുസ്ലിം ലീഗിന് ഭരണത്തില്‍ സ്വാധീനമുള്ളപ്പോള്‍ മാത്രമേ ഇത് നടക്കുകയുള്ളൂവെന്നും അവര്‍ കരുതുന്നു. ഇതിനായി ലീഗിന്റെ പൂര്ണപിന്തുണയോടെ 25 ഓളം മുസ്ലിം സംഘടനകള്‍ ചേര്‍ന്ന് സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്.
കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫിനുള്ളില്‍ ലീഗിനെതിരായ പടയൊരുക്കം അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ബാര്‍ കോഴ, സോളാര്‍ അഴിമതിനായിക സരിതാനായരുമായുള്ള ജോസ് കെ. മാണി എംപിയുടെ അടുപ്പം ഇതൊക്കെ കേരള കോണ്‍ഗ്രസിനെ വന്‍ പ്രതിരോധത്തിലാക്കിയിരുന്നു.
ഈ അവസരം മുതലെടുത്താണ് മുസ്ലിംലീഗ് ഭരണത്തില്‍ പിടിമുറുക്കി യുഡിഎഫിലെ നേതൃകക്ഷിയായ കോണ്‍ഗ്രസിനെപ്പോലും മറികടക്കാന്‍ ശ്രമമാരംഭിച്ചത്. സ്മാര്‍ട്ട്സിറ്റി അടക്കമുള്ള വമ്പന്‍ പദ്ധതികളുടെ പ്രധാന ഗുണഭോക്താവ് എല്ലാ അര്‍ഥത്തിലും ലീഗാണ്. കേരള കോണ്‍ഗ്രസിനോ മാണിക്കോ ഉമ്മന്‍ചാണ്ടിക്കോ പോലും അവിടെ വലിയ സ്ഥാനമില്ല. നിരവധി പദ്ധതികളില്‍ ലീഗ് കൈകടത്തി പേരും പെരുമയും നേടിയതാണ് ധനമന്ത്രിയെ ചൊടിപ്പിച്ചത്.
ലീഗിന്റെ മേല്‍ക്കൈ തടയാന്‍ ലക്ഷ്യമിട്ടാണ് മാണി വര്‍ഗീയ കാര്ഡിറക്കിയതെന്ന ആരോപണവുമുയരുന്നുണ്ട്. അറബിക് സര്‍വകലാശാല വന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം നഷ്ടപ്പെടുമെന്നും വര്‍ഗീയ കലാപമുണ്ടാകുമെന്നും ചീഫ്സെക്രട്ടറിയെക്കൊണ്ട് നോട്ടെഴുതിച്ച് പദ്ധതിക്ക് തടയിടാനാണ് ധനമന്ത്രി ശ്രമിച്ചതെന്ന് ലീഗ് ആക്ഷേപിക്കുന്നു. ഇന്ന് അറബിക് സര്‍വകലാശാല രൂപീകരിച്ചാല്‍ നാളെ ഹീബ്രു സര്‍വകലാശാല വേണമെന്ന ആവശ്യമുയരുമെന്നാണ് ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്.
ഇതാകട്ടെ കേരളത്തിലെ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമികവത്കരണത്തെ തുറന്നെതിര്‍ക്കാന്‍ തയ്യാറാണെന്ന ക്രൈസ്തവലോബിയുടെ ശക്തമായ താക്കീതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിശദീകരിക്കുന്നു. ഇപ്പോഴെ പിടിമുറുക്കിയില്ലെങ്കില്‍ യുഡിഎഫ് പൂര്‍ണമായും മുസ്ലിം ലീഗിന്റെ പോക്കറ്റിലാകുമെന്ന് കേരള കോണ്‍ഗ്രസിനും ക്രൈസ്തവ സഭകള്‍ക്കും നന്നായി അറിയാം.
അതിനാലാണ് ലീഗിന്റെ ആവശ്യങ്ങള്‍ക്ക് ധനമന്ത്രി എന്ന അധികാരമുപയോഗിച്ച് മാണിയെക്കൊണ്ട് തടയിടുവിക്കുന്നതും. എന്തായാലും കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വര്‍ഗീയത ശക്തമായി തലപൊക്കുന്നു എന്നതിന്റെ തെളിവായാണ് ഇതിനെ പൊതുസമൂഹം വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: