നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Sunday 6 September 2015 7:38 pm IST

വണ്ടിപ്പെരിയാര്‍: നാലുകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് പിടികൂടി. മലപ്പുറം പൂക്കോട്ടൂര്‍ താടിക്കാരന്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍ (36), ചെമ്മന്‍കടവ് കാക്കമൂലയ്ക്കല്‍ ഹൈദര്‍ (34) എന്നിവരെയാണ് എക്‌സൈസ് സംഘം ഇന്നലെ പിടികൂടിയത്. കമ്പത്തുനിന്നും കഞ്ചാവ് വാങ്ങി മലപ്പുറത്തിന് പോകുവാന്‍ ശ്രമിക്കുന്നതിനിടെ വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലാകുന്നത്. പ്രതികള്‍ക്ക് കഞ്ചാവ് നല്‍കിയ ആളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ട്ര്‍ സി.കെ സുനില്‍രാജ് പറഞ്ഞു. രണ്ടു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹാപ്പിമോന്‍, സേവ്യര്‍ പി.ഡി, രാജീവ് കെ.എച്ച്, രാജ്കുമാര്‍ ബി, രവി വി., അനീഷ് റ്റി.എ, കൃഷ്ണകുമാര്‍ സി.കെ എന്നിവര്‍ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.