ചങ്ങനാശേരി ഏരിയാ സമ്മേളനം കടുത്ത ചേരിതിരിവില്‍ കലാശിച്ചു

Monday 28 November 2011 9:36 pm IST

ചങ്ങനാശേരി: നാലുദിവസമായി ചങ്ങനാശേരിയില്‍ നടന്നുവരുന്ന സിപിഎം ഏരിയാ സമ്മേളനം കടുത്ത ചേരിതിരിവില്‍ കലാശിച്ചു. സിപിഎം ഏരിയാ സെക്രട്ടറിസ്ഥാനത്തേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷം ചേരിതിരിഞ്ഞു മത്സരിക്കുകയായിരുന്നു. കടുത്ത മത്സരത്തിനൊടുവില്‍ നാലാം തവണയും എ.വി.റസല്‍തന്നെ വീണ്ടും ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ്‌ ഔദ്യോഗിക പക്ഷത്തിനു വിള്ളലുണ്ടായത്‌. പാര്‍ട്ടി സെക്രട്ടറി സ്ഥാനങ്ങളിലേക്ക്‌ ഒരാള്‍ മൂന്നു തവണയില്‍ കൂടുതല്‍ ഇരിക്കാന്‍ പാടില്ലായെന്ന സിപിഎം കേന്ദ്രപോളിറ്റ്‌ ബ്യോറോയുടെ തീരുമാനം ഇതോടെ അവഗണിക്കപ്പെട്ടു. കേന്ദ്രനേതൃത്വത്തിണ്റ്റെ തീരുമാനം തള്ളക്കളഞ്ഞുകൊണ്ട്‌ മൂന്നുതവണ ഏരിയാ സെക്രട്ടറിയായിരുന്ന എ.വി.റസല്‍ വീണ്ടും മത്സരിക്കാനൊരുങ്ങിയതാണ്‌ ഔദ്യോഗിക പക്ഷക്കാരനായ തൃക്കൊടിത്താനം മുന്‍ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വി.കെ.സുനില്‍കുമാര്‍ മത്സരരംഗത്തെത്തിയത്‌. ഇത്‌ അണികള്‍ക്കുള്ളില്‍ വീറും വാശിയുമേറി. കഴിഞ്ഞ കാലങ്ങളില്‍ താന്‍നടത്തിയിട്ടുള്ള പാര്‍ട്ടിപ്രവര്‍ത്തനത്തിണ്റ്റെ ഫലമായി വി.കെ.സുനില്‍കുമാറിനെ ഐകകണ്ഠേന തെരഞ്ഞെടുക്കുമെന്നുള്ള പ്രതിക്ഷയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. കടുത്ത മത്സരത്തിനൊടുവില്‍ എ.വി.റസലിന്‌ ൧൧ഉം സുനില്‍കുമാറിന്‌ ൫ഉം വോട്ടുകളാണ്‌ നേടാന്‍ കഴിഞ്ഞത്‌. ചേരി തിരവ്‌ മൂര്‍ച്ഛിച്ചതോടെ പ്രകടനത്തിനും പൊതുസമ്മേളനത്തിനും പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകര്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.