മാവേലിക്കര: സിപിഎം നടത്തിയ ഓണാഘോഷ പരിപാടിയില്‍ ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചതില്‍ വ്യാപക പ്രതിഷേധം. എസ്എന്‍ഡിപി കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.
പ്രകടനങ്ങളില്‍ സിപിഎമ്മിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. വോട്ട് രാഷ്ട്രീയത്തിനു വേണ്ടി ഗുരുദേവനെ അധിക്ഷേപിക്കാനുള്ള നീക്കം സിപിഎമ്മിന്റെ നാശത്തിനാണെന്നും, ഇതിനെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ഈഴവരെ അണികളായി കിട്ടാത്തതിന്റെ അരിശമാണ് സിപിഎം ഗുരുദേവനെ അവഹേളിക്കുന്നതിനു പിന്നില്‍. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ തുടര്‍ന്നാല്‍ ഈഴവസമൂഹം ഒറ്റക്കെട്ടായി നിന്ന് ശക്തമായി എതിര്‍ക്കുമെന്നും യൂണിയന് ഭാരവാഹികള്‍ അറിയിച്ചു. കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ യൂണിയന് സെക്രട്ടറിമാരായ അഡ്വ.ആര്. രാജേഷ്ചന്ദ്രന്, ബി. സുരേഷ്ബാബു, അനു.സി.സേനന് എന്നിവര്‍ നേതൃത്വം നല്കി.
ചിത്രം… മാവേലിക്കര എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: