മുട്ടന്നൂര്: മുട്ടന്നൂരില്‍ ബാലഗോകുലത്തിന്റെ ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി യോടനുബന്ധിച്ച് മുട്ടന്നൂര് മുതല്‍ ചാലോട് വരെ സ്ഥാപിച്ച ബാലഗോകുലത്തിന്റെ ബോര്‍ഡുകളും കൊടിതോരണങ്ങളുമാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ നടത്തിയ സാംസ്കാരിക ഘോഷയാത്രയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ വിറളിപൂണ്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. മുട്ടന്നൂര് ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മറ്റി സംഭവത്തില്‍ പ്രതിഷേധിച്ചു. മട്ടന്നൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: