ശ്രീനഗര്‍: പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജനവാസകേന്ദ്രങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. മോര്‍ട്ടാറുകളും ഗ്രനേഡുകളും ഉപയോഗിച്ചാണ് പാക് റേഞ്ചര്‍മാര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു സാധാരണക്കാരന് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു.
ഷെല്ലുകള്‍ ജനവാസകേന്ദ്രങ്ങളില്‍ പതിക്കുകയായിരുന്നു. ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചു. സെപ്തംബറില്‍ മാത്രം പാക്കിസ്ഥാന് ഏഴ് തവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: