വയനാട്ടിലേക്ക് ബദല്‍ റോഡ്: കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും-പി.കെ. കൃഷ്ണദാസ്‌

Monday 7 September 2015 10:16 am IST

പേരാമ്പ്ര: നിര്‍ദ്ദിഷ്ട പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബംഗളൂരു ബദല്‍ റോഡ് പൂര്‍ത്തിയാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് സര്‍വ്വകക്ഷി പിന്തുണ. ഇതിനായി പൂഴിത്തോട്ടില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണം ഉറപ്പാക്കി പൂഴിത്തോട്-പടിഞ്ഞാറത്തറ, വയനാട്-ബംഗളൂരു ബദല്‍റോഡിന്റെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പാര്‍ട്ടി സജീവമായി രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍മ്മസമിതി ചെയര്‍മാന്‍ കെ.എം. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പൂഴിത്തോട് അമലോത്ഭവ മാതാപള്ളി വികാരി ഫാ. മാത്യു പെരുവേലില്‍ ബേബി കാപ്പുകാട്ടില്‍, ആവള ഹമീദ്, ജോര്‍ജ്ജ് മുക്കള്ളില്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് മെമ്പര്‍ ജിസ്‌മോന്‍, കെ.കെ. ചെറിയാന്‍, ജോസഫ് അമ്പാട്ട്, ഇ.വി. ജെയിംസ്, അഗസ്റ്റിന്‍ തോമസ്, അമ്പാട്ട് രാജീവ് തോമസ്, കെ.എ. ജോസ് ക്കുട്ടി, ടോമി വള്ളിക്കാട്ടില്‍, ബാലകൃഷ്ണന്‍ നടേരി, മാത്യുപേഴ്ത്തിങ്കല്‍, എം. മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാബു പുതുപ്പറമ്പില്‍ സ്വാഗതവും കെ.കെ. രജീഷ് നന്ദിയും പറഞ്ഞു.

പൂഴിത്തോട്ടില്‍ നടന്ന വയനാട് ബദല്‍ റോഡ് ജനകീയ കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.