ക്ഷീര കര്‍ഷകര്‍ക്ക് തീറ്റപുല്‍ കൃഷി പരിശീലനം

Monday 7 September 2015 10:21 am IST

ബേപ്പൂര്‍: ബേപ്പൂര്‍ നടുവട്ടത്തുളള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വെച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വിവിധയിനം പുല്ലുകള്‍, പയറുവര്‍ഗ്ഗ വിളകള്‍, ധാന്യവിളകള്‍, അസോള എന്നിവയുടെ കൃഷിരീതികള്‍, തീറ്റപ്പുല്‍ സംസ്‌കരണം, ഹൈഡ്രോപോണിക്‌സ് എന്നീ വിഷയങ്ങളില്‍ സപ്തംബര്‍ 10, 11 തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ സപ്തംബര്‍ 10ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. 50 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുവാന്‍ താല്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മുന്‍ഗണന. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579, 9446489567 എന്നീ നമ്പറുകളിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.