മലേഷ്യ ബോട്ടപകടം: മരണസംഖ്യ 61 ആയി

Monday 7 September 2015 11:01 am IST

ക്വാലാലംപൂര്‍: മലേഷ്യയുടെ പടിഞ്ഞാറന്‍ തീരത്ത് കഴിഞ്ഞയാഴ്ച ഇന്‍ഡോനേഷ്യന്‍ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി. 20 പേരെ രക്ഷപെടുത്തി. 37 പുരുഷന്മാരുടേയും 23 സ്ത്രീകളുടേയും ഒരു ബാലികയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാവികസേന ഉദ്യോഗസ്ഥന്‍ മൊഹമ്മദ് ഹംന്പാലി യാകൂപ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. നല്ല തിരമാലകളുള്ള സുവ കേപ്പിനടുത്ത് വച്ച് തടിയിലുള്ള ചെറിയ ബോട്ട് തലകീഴായി മറിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.