ന്യൂയോര്‍ക്ക്: ഇന്ത്യ താരം സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മര്‍ട്ടീന ഹിംഗിസ് ജോഡി യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ്-ചെക് റിപ്പബ്ലിക് ജോാഡിയായ മിഷേല ക്രാചിസെക് -ബാര്‍ബോറ സ്ട്രൈക്കോവ കൂട്ടുകെട്ടിനെയാണ് സാനിയ സഖ്യം തുരത്തിയത്. 13-ാം സീഡായ എതിരാളികള്‍ക്കെതിരേ സാനിയ സഖ്യത്തിന്റെ ജയം 6-3, 6-0 എന്ന സ്കോറിനായിരുന്നു.
വെറും 59 മിനിറ്റിലാണ് വിംബിള്‍ഡണ്‍ കിരീടം ചൂടിയ ഇന്ത്യ-സ്വിസ് ജോഡി എതിരാളികളെ കീഴടക്കിയത്. തുടക്കം മുതല്‍ ഉജ്വല ഫോമിലായിരുന്ന സാനിയയ്ക്കും ഹിംഗിസിനും മുന്നില്‍ കാര്യമായൊന്നും ചെയ്യാന്‍ ഡച്ച്ചെക് ജോഡിക്കായില്ല. ഒന്‍പതാം സീഡ് ചൈനീസ് തായ്പേയിയുടെ യുംഗ് ജാന്‍ ചാന്-ഹോ ചിംഗ് ചാന് സഖ്യമാണ് ക്വാര്‍ട്ടറില്‍ സാനിയ-ഹിംഗിസ് ജോഡിയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: