ഇടുക്കി :ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി ജില്ലാ കമ്മറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
ബിഎംഎസ് ബിജെപി നേതാക്കളെ മൂന്നാറില്‍ സിപിഎമ്മുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.എ.വേലുക്കുട്ടന് അറിയിച്ചു. പാല്, പത്രം, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: