തിരുവനന്തപുരം: മറ്റുള്ളവരെ നോക്കി സിപിഎം വിളിക്കുന്ന മുദ്രാവാക്യമുണ്ട്. ”ഇത് കേരളമാണെന്നോര്‍ത്തോളൂ”. ഇപ്പോള്‍ സിപിഎമ്മിനെ നോക്കിയാണ് ആ മുദ്രാവാക്യമുയരുന്നത്. സംസ്ഥാനത്താകെ സംഘര്‍ഷവും കലാപവും സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്. കാലം മാറി. ഈ കോപ്രായങ്ങള്‍ പൊറുക്കില്ലെന്ന സന്ദേശമാണ് കേരളം സിപിഎമ്മിന് നല്‍കുന്നത്.
ഒരുകാലത്തും ഗുരുദേവനെ അംഗീകരിക്കുകയോ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയോ ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎം.’ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് പിന്തിരിപ്പിന് സ്വഭാവം’ എന്നാക്ഷേപിച്ച ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് നയിച്ച പാര്‍ട്ടിയാണിത്. ”മഹാരാജാവില്‍നിന്ന് പട്ടും വളയും സ്വീകരിച്ച പിന്തിരിപ്പ”നായാണ് കുമാരനാശാനെ ചിത്രീകരിച്ചത്. കമ്മ്യൂണിസ്റ്റാധിപത്യകേന്ദ്രങ്ങളില് ഗുരുദേവസന്ദേശം എത്തരുതെന്ന് വാശിപിടിക്കുന്ന സിപിഎം ഇപ്പോഴിതാ ഗുരുദേവനെ മതംമാറ്റി പൊതുവേദിയില്‍ എഴുന്നള്ളിച്ചു കുരിശില്‍ തറയ്ക്കുകയും ചെയ്തിരിക്കുന്നു. ഇതിലും വലിയ ഗുരുനിന്ദ മറ്റാര്‍ക്കെങ്കിലും ചെയ്യാനാകുമോ?
”മതമേതായാലും മനുഷ്യന് നന്നായാല്‍ മതി” എന്നാണ് ഗുരുദേവന് നല്കിയ സന്ദേശം. മതം മാറുന്നതിനെതിരായ താക്കീതുകൂടിയായിരുന്നു ഇത്. ഗുരുദേവനെയാണ് ക്രിസ്ത്യാനിയാക്കി അവഹേളിച്ചിരിക്കുന്നത്. ഗുരുദേവ മന്ദിരങ്ങള്‍ ഉയരുന്നതിനെതിരെ ഉറഞ്ഞുതുള്ളിയവരാണ് സിപിഎമ്മുകാര്‍. ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടും ഇ.കെ.നായനാരും കേരളഭരണം നയിച്ചപ്പോഴാണ് ഗുരുദേവമന്ദിരങ്ങള്‍ ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെട്ടത്.
ശ്രീകൃഷ്ണജയന്തി ആര്‍എസ്എസുകാരന്റെ കുത്തകയാണോ? ഹിന്ദു ആഘോഷങ്ങള്‍ ആര്‍എസ്എസുകാരന്റെ മാത്രമാണോ? സിപിഎമ്മിന്റെ ചോദ്യമങ്ങിനെയാണ്. ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്ന മറ്റ് മതങ്ങളേതാണ്? ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണ് ശ്രീകൃഷ്ണന്. പക്ഷേ കമ്മ്യൂണിസ്റ്റുകാരന് ഹിന്ദുവാകാന്‍ സാധിക്കുമോ? എങ്കില്‍ നല്ലത്. താനൊരു ഹിന്ദുവാണെന്ന് കോടിയേരി ബാലകൃഷ്ണന് പരസ്യമായി പറയുമോ? നിയമസഭാംഗമായി കമ്മ്യൂണിസ്റ്റുകാരില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എത്രപേരുണ്ട്? കഴിഞ്ഞ സഭയില്‍ ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേരെ താക്കീത് ചെയ്ത പാര്‍ട്ടിക്ക് ഹിന്ദു ആകാനാകുമോ?
‘ഞങ്ങളിലില്ലാ ഹൈന്ദവ രക്തം’ എന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ ഹിന്ദുആചാരം അനുഷ്ഠിക്കുന്ന ബാലഗോകുലക്കാരോട് അസൂയപ്പെട്ടിട്ട് കാര്യമുണ്ടോ? ആവേശത്തിനിടയില്‍ അധികപ്രസംഗവും ഗുരുദേവ നിന്ദയും നടത്തി ആപ്പിലായ പാര്‍ട്ടി ആസൂത്രണം ചെയ്ത പ്രതിമ തകര്‍ക്കലല്ലേ കോടിയേരിയില്‍ നടന്നത്? കോടിയേരിയില്‍ ആര്‍എസ്എസുകാര്‍ ഗുരുദേവ പ്രതിമ തകര്‍ക്കുന്നു എന്ന പ്രചാരണം സഖാക്കള്‍പോലും വിശ്വസിക്കില്ല. പിന്നല്ലേ മറ്റുള്ളവര്‍.വിനാശകാലേ വിപരീത ബുദ്ധി. അതാണ് സിപിഎമ്മിന് ഇപ്പോള്‍ സംഭവിക്കുന്നത്. കേരളത്തിന് ഈ വിഴുപ്പു ഭാണ്ഡം താങ്ങാനാകില്ല. അത് ബോദ്ധ്യപ്പെടാന്‍ ഏറെ കാത്തിരിക്കേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: