കോട്ടയത്ത് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം

Monday 7 September 2015 7:33 pm IST

കോട്ടയം: കുറിച്ചിയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം. അക്രമത്തില്‍ നിരവധി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കുറിച്ചിയില്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു. തളിപ്പറമ്പില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച് അവഹേളിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെയായിരുന്നു അക്രമം. യൂത്ത്മൂവ്‌മെന്റ് ജോ.സെക്രട്ടറി ജിസ്, അജീഷ്, അനന്ദു എന്നിവരെ അറുപതോളം വരുന്ന സിപിഎം സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. പ്രവര്‍ത്തകരുടെ നിലവിളികേട്ട് പ്രകടനം കഴിഞ്ഞ് മടങ്ങുന്ന പ്രവര്‍ത്തകര്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും അംഗബലത്തില്‍ മുന്നിട്ടുനിന്ന സിപിഎം സംഘം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജിസ്, അജീഷ്, അനന്ദു എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി. അക്രമത്തില്‍ പരിക്കേറ്റ വിനീത് എന്ന യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ പുലിക്കുഴി ഡിവൈഎഫ്‌ഐ ജോ.സെക്രട്ടറികൂടിയാണ്. പ്രതിഷേധ പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച ജിത്തുവിന്റെ ഹോട്ടലിലും വീട്ടിലും സിപിഎമ്മുകാര്‍ അക്രമം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.