ആലപ്പുഴ: കേരളാ കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ജില്ലയില്‍ വീണ്ടും പിളര്‍ന്നു. പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നത്.
ജില്ലയിലെ ഭക്ഷ്യ- സിവില്‍സപ്ലൈസ്, രജിസ്ട്രേഷന് വകുപ്പുകളില്‍ വന്‍ അഴിമതി നടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പാര്‍ട്ടി ലീഡര്‍ കൂടിയായ മന്ത്രി അനൂപ് ജേക്കബിന്റെ ഭാഗത്തുനിന്ന് ഇത്തരക്കാരെ നിയന്ത്രിക്കാന്‍ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും പാര്‍ട്ടി വിട്ടവര്‍ ആരോപിച്ചു.
അനീഷ് ആറാട്ടുകുളം, കേരളാ കര്‍ഷക യൂണിയന് ജില്ലാ പ്രസിഡന്റും സംസ്ഥാന വര്‍ക്കിങ് കമ്മറ്റിയംഗവുമായ ആന്റണി തോമസ്, ജില്ലാ കമ്മറ്റിയംഗങ്ങളായ സി.എ.ആന്റണി, പ്രത്താസ് കൊല്ലാംപറമ്പില്‍, കെ.ജി. ജോണ്‍, സെബാസ്റ്റ്യന്‍, സെല്വന്, ജോസ് കാക്കരിയില്‍, ജോണ്‍ പാടത്തുംപറമ്പില്, ബാബു കലവൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: