വൈക്കം: സിപിഎം പ്രവര്‍ത്തകര്‍ ബാലസംഘത്തെ ഉപയോഗിച്ച് ലോകാരാധ്യനായ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചത് ലോക മനസാക്ഷിയെ ഞെട്ടിച്ചെന്നും ബാലസംഘം സമൂഹത്തിലെ കോടാലിയായി മാറുമെന്നും കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണഠന്‍ മാസ്റ്റര്‍ പറഞ്ഞു.
ശ്രീനാരായണഗുരുവിനെ അപമാനിച്ചതില്‍ പ്രതിക്ഷേധിച്ചു എസ്എന്‍ഡിപി വൈക്കം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനം എസ്എന്‍ഡിപിയും, കെപിഎംഎസുമാണ് ഇന്ന് ഇതെല്ലാം മറന്ന് മതനൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുകയാണ് സിപിഎം.
ഇത് പാര്‍ട്ടിയുടെ അസ്ഥിവാരം തോണ്ടും. വരുന്ന തെരഞ്ഞെടുപ്പില്‍ ഇതിനുള്ള മറുപടി ഉണ്ടാകും. ബാംഗാളില്‍ തോറ്റ് തൊപ്പിപ്പാള എടുത്ത സിപിഎം കേരളത്തിലെ അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാനുള്ള കോമാളിത്തരങ്ങളാണ് നടത്തുന്നത്. പ്രതിഷേധ പ്രകടനത്തില്‍ യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി.സെന്‍, പി.വി വിവേക്, അമ്മിണിക്കുട്ടന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: