മണ്ണെണ്ണ പെര്‍മിറ്റ് വിതരണം

Monday 7 September 2015 7:39 pm IST

ആലപ്പുഴ: മത്സ്യഫെഡ് മുഖേന സബ്‌സിഡിയോടെ വിതരണം ചെയ്യുന്ന വെള്ള മണ്ണെണ്ണയുടെ പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സപ്തംബര്‍ ഏഴ്, എട്ട് തീയതികളില്‍ മണ്ണെണ്ണ കാര്‍ഡ് വിതരണം ചെയ്യും. വലിയഴീക്കല്‍ മുതല്‍ പല്ലന വരെയുള്ളവര്‍ക്ക് ഏഴിനു രാവിലെ 10 മുതല്‍ ഒന്നു വരെ തൃക്കുപ്പുഴ മത്സ്യഭവനിലും തോട്ടപ്പള്ളി മുതല്‍ പറവൂര്‍ വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ പുന്തല മത്സ്യഭവനിലും വാടക്കല്‍ മുതല്‍ തുമ്പോളി വരെയുള്ളവര്‍ക്ക് എട്ടിനു രാവിലെ 10 മുതല്‍ ഒന്നു വരെ മത്സ്യഫെഡ് ജില്ലാ ഓഫീസിലും മണ്ണെണ്ണ കാര്‍ഡ് വിതരണം ചെയ്യും. നിലവിലുള്ള മണ്ണെണ്ണ പെര്‍മിറ്റ് കാര്‍ഡ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക് എിവയുമായി നേരിട്ട് ഹാജരായി പെര്‍മിറ്റ് കൈപ്പറ്റണം. വിശദവിവരം മത്സ്യഫെഡ് പ്രോജക്ട് ഓഫീസുകളിലും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലും ലഭിക്കുമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.ഉൗ്രശ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.