ന്യൂദല്‍ഹി: ഉധംപൂരിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ലഷ്കര്‍ ഇ തോയിബ ഭീകരന് ഷൗക്കത്ത് അഹമ്മദ് ഭട്ടിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ എന്‍ഐഎക്ക് പ്രത്യേക കോടതിയുടെ അനുമതി.
ഭീകരന്റെ നുണപരിശോധനാ ടെസ്റ്റ് ഇന്ന് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ നടക്കും. ഇയാള്‍ യാതൊരുവിധ പൊരുത്തമില്ലാത്ത രീതിയിലാണ് മൊഴി നല്‍കുന്നതെന്ന് എന്‍ഐഎ കോടതിയെ ധരിപ്പിച്ചു. നുണപരിശോധനാ ടെസ്റ്റിലൂടെ നിര്‍ണായക വിവരങ്ങള്‍ ഭീകര നില് നിന്നും ലഭിക്കുമെന്നാണ് അന്വേഷണ ഏജന്‍സിയുടെ പ്രതീക്ഷ.
ഉധംപൂരില്‍ ഭീകരാക്രമണവേളയില്‍ നാട്ടുകാര്‍ പിടികൂടിയ ഭീകരന് മുഹമ്മദ് നാവേദ് എന്ന് ഉസ്മാന് ഖാനെയും എന്‍ഐഎ നുണ പരിശോനക്ക് വിധേയനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: