ആസ്ട്രേലിയ: വൃന്ദാവന്‍ ബാലഗോകുലവും കേരള ഹിന്ദുസൊസൈറ്റി മെല്‍ബണും സംയുക്തമായി ശോഭായാത്രയും ഉറിയടിയും സാംസ്കാരിക സമ്മേളനവും നടത്തി. പ്രശസ്തമായ ശിവവിഷ്ണുക്ഷേത്രത്തില് ജന്മാഷ്ടമി ദിനത്തില്‍ വൈകിട്ട് 5 ന് കേരള ഹിന്ദുസൊസൈറ്റി പ്രസിഡന്റ് ശ്രീകുമാര്‍ ശോഭായാത്ര ഉദ്ഘാടനം ചെയ്തു.
കൃഷ്ണ, ഗോപിക, കുചേല, ബലരാമ, പരശുരാമ, നാരദവേഷങ്ങള് അണിഞ്ഞ കുട്ടികള്‍ മെല്‍ബണിനെ ഒരു കൊച്ചുവൃന്ദാവനമാക്കി മാറ്റി.താലമേന്തിയ അമ്മമാരും കാവിമുണ്ടും വെള്ളഷര്ട്ടുമണിഞ്ഞ നിരവധിയുവാക്കളും ശോഭായാത്രയെ ആകര്‍ഷകമാക്കി.ഭക്തിസാന്ദ്രമായ ഭജനകളുമായി ഭജനസംഘം കണ്ണിനും കാതിനും കുളിര്‍മയേകി.
ഹിന്ദു സാംസ്കാരിക സമ്മേളനം ഹിന്ദുസ്വയംസേവക് സംഘം മെല്‍ബണ്‍ നഗര്‍ കാര്യവാഹ് അഭിജിത് ജി. ബിഡേ ഉദ്ഘാടനം ചെയ്തു. റെജികുമാര്‍ അധ്യക്ഷതവഹിച്ചു. നാരായണ്‍ വാസുദേവന്‍ ആശംസാപ്രസംഗം നടത്തി.രാകേഷ് സ്വാഗതവും റിതേഷ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: