ഡെറാഡൂണ്‍: ഭാരതത്തിലെ നൂഡില്‍സ് വിപണിയുടെ സാധ്യതകള്‍ ലക്ഷ്യമിട്ട് ബാബാ രാം ദേവ് ആട്ട നൂഡില്‍സ് വിപണിയിലിറക്കുന്നു. ഗോതമ്പ് ഉപയോഗിച്ചുള്ളതും ശുദ്ധവുമായതാണ് ബാബയുടെ നൂഡില്‍സ്.
രാംദേവിന്റെ സ്ഥാപനമായ പതഞ്ജലിയാണ് നൂഡില്‍സ് വിപണയിലിറക്കുന്നത്. ഫുഡ് റെഗുലേറ്ററിന്റെ അനുമതി ലഭിച്ചാല്‍ ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ആട്ട നൂഡില്‍സ് വിപണയിലെത്തുമെന്നും രാംദേവ് പറഞ്ഞു. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് അതോറിറ്റിക്ക് ജൂണില്‍ ഉത്പന്നം അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളതാണ്. അനുമതി ലഭിക്കുന്നമുറക്ക് ന്യൂഡില്‍സ് വിപണിയിലിറക്കും.
നിരവധി പരീക്ഷണങ്ങള്‍ക്കുശേഷം പൂര്‍ണ്ണമായ ഗുണനിലവാരത്തോടെ ശുദ്ധമായ ആട്ട നൂഡില്‍സാണ് വിപണിയിലിറക്കുന്നത്. 3000 കോടി രൂപയുടെ നൂഡില്‍സ് വിപണിയാണ് ഭാരതത്തിലുള്ളത്. മാഗി നൂഡില്സായിരുന്നു മൂന്ന് പതിറ്റാണ്ടായി ഇതിന്റെ 60-65 ശതമാനം നേടിയിരുന്നത്. വിഷമയമായ ലെഡിന്റെ് അംശം കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നിരോധിക്കുകയായിരുന്നു.
ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വിവിധ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്. 1200 കോടിയുടെ വിറ്റ് വരവാണ് സ്ഥാപനത്തിനുള്ളത്. 2000 കോടിയാണ് ഈ വര്‍ഷത്തെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: