എ.എ.ഡി ഉദ്ഘാടനവും ചിത്ര പ്രദര്‍ശനവും

Monday 7 September 2015 7:57 pm IST

കൊച്ചി: ഫൈന്‍ ആര്‍ട്ട്, കണ്ടംബററി ആര്‍ട്ട്, ഇന്റീരിയര്‍ ആര്‍ട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന കലാസൃഷ്ടികളുടെ ഗാലറി എ.എ.ഡി കടവന്ത്രയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതായി കമ്പനി ഭാരവാഹികള്‍ അറിയിച്ചു. കേരള ലളിതകലാ അക്കാഡമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള നാളെ നാലു മണിക്ക് ഗാലറിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അവാര്‍ഡ് നേടിയ 25 ഓളം ആര്‍ട്ടിസ്റ്റുകളുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയതായി ജോഷി മലയില്‍, ജോമോന്‍ മലയില്‍, ജലിറ്റ മീഡിയ ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.