കേന്ദ്രസര്‍ക്കാര്‍ നടപടി സൈനികരുടെ ആത്മവിശ്വാസം ഉയര്‍ത്തും: പൂര്‍വ്വ സൈനിക സേവാ പരിഷത്ത്

Monday 7 September 2015 8:52 pm IST

കോഴിക്കോട്: വണ്‍ റാങ്ക് വണ്‍പെന്‍ഷന്‍ നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സൈനികരുടെയും പൂര്‍വ്വസൈനികരുടെയും ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് പൂര്‍വ്വസൈനിക സേവാ പരിഷത്ത് അഭിപ്രായപ്പെട്ടു. ചരിത്രപരമായ ഈ തീരുമാനത്തിലൂടെ ബിജെപി വിമുക്തഭടന്മാര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയും രാജ്യരക്ഷാമന്ത്രിയും കാണിച്ച ആര്‍ജ്ജവം അഭിനന്ദനാര്‍ഹമാണ്. നിലവിലുള്ള പോരായ്മകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന പ്രസിഡന്റ് കേണല്‍ കെ. രാമദാസന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.