ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച് അപകീര്‍ത്തിപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം

Monday 7 September 2015 9:26 pm IST

ബത്തേരി : സിപിഎം ഓണം വാരാഘോഷമെന്ന പേരില്‍ അണികളെ പിടിച്ചുനിര്‍ത്താനായി നടത്തിയ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച പ്ലോട്ട് അവതരിപ്പിച്ചും മറ്റും അപകീര്‍ത്തിപ്പെടുത്തിയതില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യോഗത്തി ന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പ്രകടനങ്ങള്‍ നടത്തി. എസ്എന്‍ഡിപി യോഗം ബത്തേരി യൂണിയന്‍ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രതിഷേധപ്രകടനം ബത്തേരി കോട്ടക്കുന്നില്‍ നിന്നാരംഭിച്ച് ബത്തേരി ടൗണ്‍ ചുറ്റി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു. പ്രകടനത്തിന് യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് ചെയര്‍മാനും ബത്തേരി യൂണിയന്‍ പ്രസിഡണ്ടുമായ എന്‍.കെ.ഷാജി, യോഗം ഡയറക്ടര്‍ കെ.എന്‍.മനോജ്, എസ്എന്‍ഡിപി യോഗം ബത്തേരി യൂണിയന്‍ വൈസ് പ്രസിഡണ്ട് കെ.എം.പൊന്നു, കേണിച്ചിറ ശാഖ പ്രസിഡണ്ട് കരുണാകരന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ഭാരവാഹികളായ എം. ഡി.സാബു, ശ്രീലേഷ്, ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുദേവനെ അപമാനിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ : കല്‍പറ്റ യൂണിയന്‍ പരിധിയിലുള്ള മുഴുവന്‍ ശാഖാ യോഗ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തപ്പെട്ടു. പൊതുയോഗങ്ങളിലും പ്രകടനങ്ങളിലും എസ്.എന്‍.ഡി.പി. യോഗത്തിന്റെ പോഷക സംഘടനകളായ യൂത്ത് മൂവ്‌മെന്റ്, വനിത സംഘങ്ങള്‍, ധര്‍മ്മ സേന, ബാലജന സംഘം എന്നിവയുടെ സജീവ സാന്നീധ്യം ഉണ്ടായിരുന്നു. കല്‍പറ്റയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനും പ്രതിഷേധ പൊതുയോഗത്തിനും യൂണിയന്‍ ഭാരവാഹികളായ കെ.ആര്‍. കൃഷ്ണന്‍, എം.മോഹനന്‍, എന്‍. മണിയപ്പന്‍, പി.കെ. മുരളി, ആര്‍.കൃഷ്ണദാസ്, എം.പി.പ്രകാശന്‍, വി.കെ. സുരേന്ദ്രന്‍, കെ.കെ.വാസു ദേവന്‍, രവി കാഞ്ഞിരം കുന്നേല്‍, കുഞ്ഞപ്പു മേപ്പാടി, സുരേഷ് ബാബു മേപ്പാടി, കണ്ടത്തില്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.