ഗുരുനിന്ദയില്‍ പ്രതിഷേധം ശക്തം

Monday 7 September 2015 9:31 pm IST

ആലപ്പുഴ: ശ്രീനാരായണ ഗുരുദേവനെ സിപിഎം അവഹേളിച്ചതില്‍ പ്രതിഷേധം ശക്തവും വ്യാപകുമാകുന്നു. എസ്എന്‍ഡിപി അടക്കമുളള ശ്രീനാരായണ പ്രസ്ഥാനങ്ങളും ഹിന്ദു ഐക്യവേദിയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി. ആയിരങ്ങളാണ് പ്രകടനങ്ങളില്‍ അണിനിരന്നത്. എസ്എന്‍ഡിപിയുടെ പ്രതിഷേധ പരിപാടികളില്‍ സിപിഎം നേതൃത്വത്തിനെതിരെ സിപിഎം അണികള്‍ തന്നെ രംഗത്തെത്തുകയായിരുന്നു. ആലപ്പുഴ നഗരത്തില്‍ ഹിന്ദു ഐക്യവേദിയും എസ്എന്‍ഡിപി യൂത്ത് മൂവ് മെന്റും പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് മൂവ്‌മെന്റ് പ്രകടനത്തിന് എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍, വൈസ് പ്രസിഡന്റ് ഹരിദാസ്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം പി.വി. സാനു, കെ.പി. പരീക്ഷിത്ത്, യൂത്ത് മൂവ്‌മെന്റ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ലളിത്കുമാര്‍, സെക്രട്ടറി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് കിരണ്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സി. ഉദയന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ, ബിജെപി മണ്ഡ ലം സെക്രട്ടറി വി.സി. സാബു തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടനാട്ടിലും വിവിധ സ്ഥലങ്ങളില്‍ എസ്എന്‍ഡിപിയുടെയും ഹിന്ദുഐക്യവേദിയുടെയും നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു. അമ്പലപ്പുഴയില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ പടിഞ്ഞാറേ നടയില്‍ നിന്നാരംഭിച്ച പ്രകടനം കച്ചേരിമുക്കില്‍ സമാപിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ഉണ്ണികൃഷ്ണന്‍,സഹകാര്യവാഹ് സുമേഷ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്‌റി കൊട്ടാരം ഉണ്ണികൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ബിനീഷ് ബോയ്, യശോധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടിയേരിയും പിണറായിയും ചേര്‍ന്ന് സിപിഎമ്മിനെ ഇല്ലാതാക്കുന്നതാണ് ശ്രീനാരായണഗുരുവിനെ ആണിയടിച്ചതിലൂടെ പാര്‍ട്ടി അണികള്‍ വ്യക്തമാക്കിയതെന്ന് ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുവിനെ അവഹേളിച്ചതിനെതിരെ നടന്ന പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീകാത്മക ആണിയടിക്കലാണ് കണ്ണൂരില്‍ നടന്നത്. മരണപ്പെടുന്നതിനു മുമ്പുള്ള വെപ്രാളമാണ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത്. നവോത്ഥാന നായകനായ ഗുരുവിനെ ആണിയടിച്ചതിലൂടെ കേരളത്തില്‍ നിന്ന് സിപിഎമ്മിനെ ജനങ്ങള്‍ തൂത്തെറിയും. ആര്‍എസ്എസ് മുന്നോട്ട് വെച്ച ശ്രീകൃഷ്ണജയന്തി പോലുള്ള ആഘോഷങ്ങള്‍ സിപിഎം ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. അടുത്ത കര്‍ക്കിടകമാസം എല്ലാ എല്‍സി ഓഫീസിലും രാമായണമാസം ആചരിക്കുന്നതിനുള്ള നടപടി കൂടി പാര്‍ട്ടി സെക്രട്ടറി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശക്തിനിവാസിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനം മുട്ടം, വടക്കേ അങ്ങാടിക്കവല, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ചുറ്റി നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിനു മുന്നില്‍ സമാപിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യകാരിസദസ്യന്‍ അഡ്വ. പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച അരൂര്‍ നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധത്തില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അജിമോന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറി മഹേഷ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ്, അഖില്‍, സബീഷ്, സാംജിറാവു, റസല്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തുറവൂരില്‍ നടന്ന പ്രതിഷധസമ്മേളനത്തില്‍ ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി നിയോജകമണ്ഡ ലം ജനറല്‍ സെക്രട്ടറി എസ്. ദിലീപ്കുമാര്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് രൂപേഷ് എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണ ഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍, സിപിഎം പ്‌ളോട്ടുകള്‍ അവതരിപ്പിച്ചതിനെതിരെ എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയനും യൂത്ത്മൂവ്‌മെന്റ് ചേര്‍ത്തല യൂണിയനും പ്രകടനവും സമ്മേളനവും നടത്തി. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. ചേര്‍ത്തല യൂണിയന്‍ ഓഫീസില്‍ കൂടിയ പ്രതിഷേധ യോഗത്തില്‍ എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍ അദ്ധ്യക്ഷനായി. കെ.വി. സാബുലാല്‍, അനില്‍ ഇന്ദീവരം, പി. ജയകുമാര്‍, ബിജുദാസ്, ശിവപ്രസാദ്, സനില്‍കുമാര്‍, നിഷീദ് എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്മൂവ്‌മെന്റ് കണ്ടമംഗലം മേഖല കമ്മിറ്റി പൊന്നാംവെളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തില്‍ സജേഷ് നന്ദ്യാട്ട് അദ്ധ്യക്ഷനായി. പി. ജയകുമാര്‍, സുജിഷ് മഹേശ്വരി, ബൈജു ഗോകുലം, അജി ഇടപ്പുങ്കല്‍, അരുണ്‍ലാല്‍, ഉണ്ണിക്കൃഷ്ണന്‍ സൈജു വട്ടക്കര എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്മൂവ്‌മെന്റ് അരൂര്‍ മേഖല കമ്മിറ്റിയും ശാഖയോഗങ്ങളും തുറവൂരില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. പുത്തന്‍ചന്തയില്‍ നിന്ന് ആരംഭിച്ച പ്രകടനം തുറവൂര്‍ കവലയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനത്തില്‍ ഷിബുലാല്‍ അദ്ധ്യക്ഷനായി. റെജി, സോജന്‍ ചൊങ്ങംതറ, കെ.ജി. അജയകുമാര്‍, ഷാബു ഗോപാല്‍, സതീഷ് എഴുപുന്ന, ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുദേവനെ ക്രൂശിലേറ്റി അവഹേളിച്ചു നിന്ദിച്ച കിരാതന്മാരുടെ നടപടിയില്‍ എടത്വ ടൗണ്‍ ശാഖാ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഇതര മതസ്ഥരെയും അവതാരങ്ങളേയും ഒഴിവാക്കി ഗുരുദേവനെ മാത്രം തെരഞ്ഞെടുത്ത് അവഹേളിച്ചത് ബുദ്ധിപൂര്‍വ്വമാണെന്നും അത് സഹിക്കുകയില്ലെന്നും ഈഴവന്‍ മദ്ദളമല്ലെന്നും ചോദിക്കാനും നയിക്കാനും ഭൂരിപക്ഷം ജനനേതൃത്വമുണ്ടെന്നും മേല്‍ഘടകവുമായി ആലോചിച്ച് സമര നടപടികള്‍ തുടര്‍ന്ന് നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് രാജു കട്ടത്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജപ്പന്‍, സുരേഷ്‌കുമാര്‍, ശശിധരന്‍ ജി.ജെ. ഭവന്‍, സുകുമാരന്‍, തങ്കപ്പന്‍, വനിത, മണിയമ്മ, ജയശ്രീ, ജയ പ്രസാദ്, വത്സല, വിജയമണി, സുശീല, സാബു കുരിക്കേടം, മോഹന്‍ദാസ്, പ്രസാദ്, വിനോദ്, മോന്‍കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടനാട് എസ്എന്‍ഡിപി യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സിപിഎം കുട്ടനാട്, തകഴി ഏരിയ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കുട്ടനാട് എസ്എന്‍ഡിപി യൂണിയന്‍ മന്ദിരത്തില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സിപിഎം കുട്ടനാട് തകഴി ഏരിയ കമ്മിറ്റികളുടെ മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് മങ്കൊമ്പ് തെക്കേക്കര ജങ്ഷനില്‍ സമാപിച്ചു. എസ്എന്‍ഡിപി കുട്ടനാട് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.പി. മധുസൂദനന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സന്തോഷ് ശാന്തി, വരുണ്‍ ടി. രാജ്, സതീഷ് മുട്ടാര്‍, എ.ജി. സുബാഷ് മനേഷ് കൈനകരി, ഉത്തമന്‍ പനങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. നെടുമുടിയില്‍ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ വി.എന്‍. രാമചന്ദ്രന്‍, ആലപ്പുഴ ജില്ലാ സേവാപ്രമുഖ് കെ.പി. ഗിരീഷ്, കുട്ടനാട് താലൂക്ക് സഹകാര്യവാഹ് വി.പി. സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പാണാവള്ളി താലൂക്കിലെ ഹിന്ദു ഐക്യവേദിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമവും ശക്തിപ്രകടനവും നടത്തി. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി. സജീവ്‌ലാല്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്മണ്യന്‍, താലൂക്ക് സഹകാര്യവാഹ് രാജേഷ് സി.ആര്‍, താലൂക്ക് പ്രചാര്‍പ്രമുഖ് വിമല്‍രവീന്ദ്രന്‍, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദ്, ബിഎംഎസ് മേഖലാ സെക്രട്ടറി പ്രദീപ്, മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ ഉപാദ്ധ്യക്ഷന്‍ ദേവദാസ്, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് മിഥുന്‍ ലാല്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ഉമേഷ് മാരാര്‍, പി.ആര്‍. സുധി, വി. വിജേഷ്, ടി.എസ്. ശ്രീധരന്‍ നമ്പൂതിരി, വി. വിനോദ്, കെ.ജി. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.