ആലപ്പുഴ: ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനതിര്ത്തിയില് 2001ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.
ആലപ്പുഴ ആലിശ്ശേരി വാര്‍ഡില്‍ ആദംസേട്ട് പുരയിടത്തില്‍ മുഹമ്മദ് ഷെരീഫിനെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 2001ല്‍ അയല്‍വാസിയായ മുഹമ്മദ് റഫീക്കിനെ കത്തി കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു.
എസ്ഐ അപ്പുക്കുട്ടന്, സിപിഒ മാരായ മധു, ഹാഷിര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: