പുഴയില്‍ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Monday 7 September 2015 9:35 pm IST

കല്‍പ്പറ്റ: പുഴയില്‍ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മാങ്കാവ് പട്ടേല്‍ത്താഴം സെയിന്‍സില്‍ റഫീഖി (35)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെടുത്തത്. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മില്‍മ വയനാട് ഡയറിയ്ക്കു സമീപമുള്ള ചുഴലി മൂച്ചിക്കുണ്ട് പുഴയിലാണ് റഫീഖിനെ കാണാതായത്. സുഹൃത്തുക്കളുമൊത്ത് വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു റഫീഖ്. കാല്‍ വഴുതി പുഴയിലേക്ക് വീണ് തല പാറയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതുമണിവരെ കല്‍പ്പറ്റ പോലീസ്, ഫയര്‍ഫോഴ്‌സ്, തുര്‍ക്കി ജീവന്‍ രക്ഷാസമിതി എന്നിവര്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെ തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഷംന. മക്കള്‍: ഫിസാന്‍ മുഹമ്മദ്, അയില്‍ മുഹമ്മദ്, അര്‍ഷ് മുഹമ്മദ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.