തൃശൂര്‍: എസ്എന്‍ഡിപി യൂണിയന് ശാഖ സെക്രട്ടറിയെ സിപിഎമ്മുകാര്‍ വീട് കയറി മര്‍ദ്ദിച്ചു. പൊന്നൂക്കര എസ്എന്‍ഡിപി 22-ാം നമ്പര്‍ ശാഖ സെക്രട്ടറി കുരുളിയില് ഗോപിയെയാണ് ഒരു സംഘം സിപിഎമ്മുകാര്‍ ഇന്നലെ വൈകീട്ട് ആറരയോടെ വീടുകയറി ആക്രമിച്ചത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം കണ്ട് ഗോപിയുടെ ഭാര്യക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ പൊന്നൂക്കരയില്‍ പ്രതിഷേധ പ്രകടനം നടത്തി. നാളെ പ്രതിഷേധയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: