ഗുരുനിന്ദക്കെതിരെ വന്‍പ്രതിഷേധം

Monday 7 September 2015 10:25 pm IST

കൊച്ചി: ശ്രീനാരായണഗുരുദേവനെ അപമാനിച്ച സിപിഎം നടപടിയില്‍ നാടെങ്ങും വ്യാപക പ്രതിഷേ ധം. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നാടെങ്ങും വ്യാപക പ്രതിഷേധം അരങ്ങേറിയത്. പറവൂര്‍ യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. സ്ത്രീകളടക്കം ആയിരത്തിലധികം പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. എസ്എന്‍ഡിപി പറവൂര്‍ യൂണിയന്‍ പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹരി വിജയന്‍, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, ബോര്‍ഡ് മെമ്പര്‍മാരായ പി.എസ്. ജയരാജ്, ഡി. ബാബു, ബിനു എന്നിവര്‍ പ്രസംഗിച്ചു. കണയന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് യൂണിയന്‍ ഓഫീസില്‍നിന്നും ആരംഭിച്ച് പാലാരിവട്ടം ബൈപാസ് വഴി തിരികെ കുമാരനാശാന്‍ സദനത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ യൂണിയന്‍ ജോ: കണ്‍വീനര്‍ എം.ഡി. അഭിലാഷ് അധ്യക്ഷതവഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ടി.കെ. പത്മനാഭന്‍ മാസ്റ്റര്‍, എല്‍. സന്തോഷ്, ടി.എം. വിജയകുമാര്‍, കെ.കെ. മാധവന്‍, കെ.പി. ശിവദാസ്, പി.വി. തിലകന്‍, യൂത്ത് മൂവ്‌മെന്റ് നേതാക്കളായ സുധീര്‍കുമാര്‍ ചോറ്റാനിക്കര, ഉണ്ണി കാക്കനാട്, വനിതാസംഘം നേതാക്കളായ ലീല പരമേശ്വരന്‍, ഗീത ദിനേശന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. അങ്കമാലി: അങ്കമാലി ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടന്നു. അങ്കമാലി ശാഖാ അങ്കണത്തില്‍ നിന്നും ആരംഭിച്ച പ്രകടനം എസ്എന്‍ഡിപി ജംഗ്ഷനില്‍ സമാപിച്ചു. സമാപനയോഗത്തില്‍ അങ്കമാലി എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് എം.കെ. പുരുഷോത്തമന്‍ ,യൂണിയന്‍ കൗണ്‍സിലര്‍ പി.വി. ബൈജു, ശാഖാ സെക്രട്ടിമാരായ സുരേഷ് എന്‍.എസ്, കെ.കെ.വിജയന്‍, കെ.ടി ഷാജി, കൃഷ്ണ കുമാര്‍, സൈജു ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു; പറവൂര്‍: ബിജെപി പറവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അജി പോട്ടശ്ശേരി തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോമന്‍ ആലപ്പാട്ട്, ജനറല്‍ സെക്രട്ടറി ടി.എ.ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് ശിവന്‍ മണ്ഡലം പ്രസിഡന്റ് കെ.ആര്‍.നിര്‍മല്‍ കുമാര്‍, ജനറല്‍ സെക്രട്ടറി സി.എസ്.സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി. മരട്: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും നവോത്ഥാന നായകനും ലോകാരാധ്യനുമായ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച് ഫ്‌ലോട്ടു പ്രദര്‍ശിപ്പിച്ച സിപിഎം ന്റെ നടപടിയില്‍ ഹിന്ദു ഐക്യവേദി നെട്ടൂര്‍ സ്ഥാനീയസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് ടി.എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ. വാസു, വി.കെ. കൃഷ്ണന്‍ നായര്‍, ടി.ആര്‍. രാജശേഖരന്‍, സി.എസ്. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളുരുത്തി: എസ്എന്‍ഡിപി കൊച്ചി താലൂക്ക് സമിതിയുടേയും, ഹിന്ദു ഐക്യവേദിയുടേയും നേതൃത്വത്തില്‍ പള്ളുരുത്തിയില്‍ പ്രതിഷേധ പ്രകടനവും ,സമ്മേളനവും നടത്തി. കച്ചേരിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം നട ചുറ്റി പള്ളുരുത്തി വെളിയില്‍ സമാപിച്ചു. നൂറു കണക്കിന് ശ്രീനാരായണീയര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. ഹിന്ദു ഐക്യവേദി താലൂക്കു് സെക്രട്ടറി പി.പി. മനോജ് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം താലൂക്ക് വൈ: പ്രസിഡന്റ് കെ.ആര്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐക്യവേദി സംസ്ഥാ സമിതിയംഗം കെ.പി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി, യോഗം ബോര്‍ഡ് മെമ്പര്‍, ഇ.കെ.മുരളീധരന്‍ മാസ്റ്റര്‍ , ഷൈന്‍ കൂട്ടുങ്കല്‍' ആര്‍ .സന്തോഷ്, വേണു കെ.ജി പിള്ള, കെ. ഡി ദയാപരന്‍.കെ.കെ.റോഷന്‍ കുമാര്‍.കെ.കെ പ്രസാദ്, ഉമേഷ് ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്‍കി. മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ ഹിന്ദുെഎക്യവേദിയുടെയും വിഎച്ച്പിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനം അമരാവതിയില്‍നിന്ന് ആരംഭിച്ച് ചുള്ളിക്കല്‍ ശ്രീനാരായണ സ്‌ക്വയറില്‍ സമാപിച്ചു. ഹിന്ദുെഎക്യവേദി താലൂക്ക് സെക്രട്ടറി ഭരത്കുമാര്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍, എസ്എന്‍ഡിപി ഏരിയസെക്രട്ടറി രമേശ്കുമാര്‍, സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ വിഎച്ച്‌രി പ്രഖണ്ഡ് സെക്രട്ടറി കൃഷ്ണകുമാര്‍, രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മൂവാറ്റുപുഴ: ശ്രീ നാരായണഗുരുദേവനെ കുരിശില്‍ തറച്ച നിശ്ചദൃശ്യം പ്രദര്‍ശിപ്പിച്ചതിലൂടെ സിപിഎം ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.പി.അപ്പു അഭിപ്രായപ്പെട്ടു. ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനുശേഷം മൂവാറ്റുപുഴയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ ക്ഷമ പരിക്ഷീക്കുവാനാണ് പാര്‍ട്ടി ഇതിലൂടെ തയ്യാറാകുന്നത്. ഇതിലൂടെ ഹൈന്ദവസമൂഹം ചുട്ടമറുപടി നല്‍കുവാന്‍ തയ്യാറാകണം. ഈ ഗുരുദേവ നിന്ദയെ അപലപിക്കുവാന്‍പോലും തയ്യാറാകത്തെ മറ്റ് രാഷ്ട്രീയ നേതാക്കളുടേയും സാംസ്‌കാരിക നായികന്മാരുടേയും ഇരട്ടതാപ്പ് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളൂര്‍ക്കുന്നം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് വി.ചന്ദ്രാചാര്യ, താലൂക്ക് സെക്രട്ടറി എന്‍.കെ.രമണന്‍, ജില്ലാ സെക്രട്ടറി റെജി ചെറുശ്ശേരി, താലൂക്ക് സേവാ പ്രമുഖ് ബിജിഷ് വാളകം തുടങ്ങിയ വിവിധ സാമുദായിക സംഘടന നേതാക്കള്‍ പങ്കെടുത്തു. കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ഹിന്ദു ഐക്യവേദിയുടേയും ബിജെപിയുടേയും നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം നടത്തി. ഏരുമേലി അയ്യപ്പന്‍കവലയില്‍ നിന്നും ആരംഭിച്ച ബഹുജന പ്രതിഷേധറാലി സിറ്റി മോറയ്ക്കാലയിലൂടെ പള്ളിക്കര കവലയില്‍ സമാപിച്ചു. പ്രതിഷേധറാലി ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് മനക്കേക്കര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷിബി തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി കുന്നത്തുനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് മുരളീകോയിക്കര, ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി പ്രതീഷ് പള്ളിക്കര എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബിജെപി വിവിധ സ്ഥാനീയ നേതാക്കളായ പി.സി.കൃഷ്ണന്‍, കെ.വി.കരുണാകരന്‍, സുമേഷ് വലിയനെല്ലൂര്‍, കെ.എ.സുനില്‍, കെ.വി.സജീവന്‍, സി.എം.മോഹനന്‍, സതീഷ് പള്ളിമുകള്‍, പ്രദീപ് പുളിമൂട്ടില്‍, അനൂപ് പിണര്‍മുണ്ട എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി പി.എ.ശശി നന്ദി പറഞ്ഞു. കോതമംഗലം: ബിജെപി കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ ശ്രീനാരായണഗുരുവിനെ അപമാനിക്കുന്ന ഇത്തരത്തിലുള്ള പ്രവണ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖല സെക്രട്ടറി എം.എന്‍.ഗംഗാധരന്‍, സംസ്ഥാനകമ്മറ്റിയംഗം പി.പി.സജീവ്, ജില്ലാ കമ്മറ്റിയംഗം പി.കെ.ബാബു, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് കെ.ആര്‍.രഞ്ജിത് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ സിപിഎംകാര്‍ ഗുരുദേവനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോതമംഗലത്ത് പ്രകടനം നടത്തി. പ്രകടനം ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ഇ.ടി.നടരാജന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി താലൂക്ക് പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.സോമന്‍, ബിജെപി നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്‍, ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് എ.വി.പ്രസാദ്, ബിജെപി മദ്ധ്യമേഖല സെക്രട്ടറി എം.എന്‍.ഗംഗാധരന്‍, സംസ്ഥാനകമ്മറ്റിയംഗം പി.പി.സജീവ്, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ടി.എന്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.