കൊച്ചി: അമ്യത ഇന്സ്റ്റിറ്റിയുൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ‘സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന്’ കേന്ദ്ര ശാസ്ര്ത സാങ്കേതിക വകുപ്പു മന്ത്രി ഡോ:ഹര്‍ഷ് വര്ദ്ധന് ഇന്ന് രാവിലെ 11.00 മണിക്ക് അമ്യത ആശുപത്രിയില്‍ രാജ്യത്തിനു സമര്‍പ്പിക്കും. ഇതോടൊപ്പം കൈപ്പത്തിമാറ്റിവയ്ക്കല്‍ ശസ്ര്തക്രിയ നടത്തിയ ടീമിനേയും കൈകള്‍ ദാനം ചെയ്തകുടുംബാംഗങ്ങളേയും ആദരിക്കുന്ന ചടങ്ങ് അമ്യത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തും. സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി ശിവകുമാര്‍, ചലച്ചിത്രതാരം മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്തിനു മാത്യകയായി അവയവദാനം ചെയ്ത കുടുംബാംഗങ്ങളെ മോഹന്‍ലാല്‍ ആദരിക്കും. അമ്യത സ്കൂള്‍ ഓഫ് മെഡിസിന്പ്രിന്സിപ്പല് ഡോ:പ്രതാപന് നായര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ ചെയര്‍മാനും, പ്രൊഫസറുമായ ഡോ:സുബ്രഹ്മണ്യഅയ്യര്‍, നെഫ്രോളജി വിഭാഗം മേധാവി ഡോ:ജോര്‍ജ്ജ് കുര്യന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: