ഗുരുദേവനിന്ദ: സിപിഎം നടപടിയില്‍ വ്യാപക പ്രതിഷേധം

Tuesday 8 September 2015 10:31 am IST

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച് അപമാനിച്ച സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. വിവിധ ഹൈന്ദവസാമുദായിക സംഘടനകളും എസ്എന്‍ഡിപിയും സിപിഎം നിലപാടില്‍ ശക്തമായി പ്രതിഷേധിച്ചു.
നഗരത്തില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നടന്ന പ്രകനടത്തില്‍ സിപിഎമ്മിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. വോട്ടിനുവേണ്ടി എന്തും ചെയ്യും. സിപിഎമ്മിന്‍ മൂരാച്ചികളെ കാലം നിങ്ങളെ വെറുതെ വിടില്ലെന്ന്’ പ്രകടനത്തില്‍ മുദ്രാവാക്യമുയര്‍ന്നു. ഡോ. പല്‍പ്പു മുതല്‍ ധീരന്മാരായ സമുദായ സ്‌നേഹികള്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ കരിവാരി തേക്കാനുള്ള നടപടിയെ നോക്കി നില്‍ക്കില്ലന്ന് പ്രകടനക്കാര്‍ മുന്നറിയിപ്പു നല്‍കി. മറ്റുള്ളവര്‍ നടത്തുന്ന പരിപാടികള്‍ അനുകരിച്ച് സ്വയം അപഹാസ്യരാകുന്ന സിപിഎം സ്വന്തം കാല്‍ കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിഞ്ഞാല്‍ നന്നെന്ന് എസ്എന്‍ഡിപി കോഴിക്കോട് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.സുധീഷ് പറഞ്ഞു.
ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെയും മുസ്ലിങ്ങള്‍ നബിയേയും ആരാധിക്കുന്നിതന് തുല്യം ശ്രീനാരായണ ഗുരുദേവനെ ആരാധിക്കുന്ന സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയാണ് സിപിഎം ചെയ്തതെന്ന് സുധീഷ് ചൂണ്ടിക്കാട്ടി. കിഡ്‌സണ്‍ കോര്‍ണറില്‍ സിപിഎം ധര്‍ണ്ണയ്ക്ക് സമീപമാണ് എസ്എന്‍ഡിപി പ്രതിഷേധയോഗം നടന്നത്.
ശ്രീനാരായണ ഗുരുദേവനെ സിപിഎം നേതൃത്വം അഹേളിച്ചതിനെതിരെ കൊയിലാണ്ടിയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ദാസന്‍ പറമ്പത്ത് ഉട്ടേരി രവീന്ദ്രന്‍, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വടകര: ശ്രീനാരായണഗുരുദേവനെ അപമാനിച്ച സിപിഎം നടപടിക്കെതിരെ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് വടകര യൂണിയന്‍ പ്രതിഷേധിച്ചു. നേതൃത്വത്തിന്റെ കൊള്ളരുതായ്മ കാരണം അണികള്‍ പാര്‍ട്ടി വിട്ടുപോകുന്നതില്‍ വിറളിപൂണ്ട നേതൃത്വം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലെയാണെന്നും നേതാക്കള്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് സുധീഷ് തിരുവള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു.
എസ്എന്‍ഡിപി യോഗം യൂണിയന്‍ സെക്രട്ടറി പി.എം. രവീന്ദ്രന്‍, അനില്‍കുമാര്‍, കെ.കെ. മോഹനനന്‍, രജീഷ്, ബൈജു, കെ. ജയരാജ് എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണ ഗുരുവിനെ അപമാനിച്ച സിപിഎം മുഴുവന്‍ മലയാളികളെയുമാണ് അപമാനിച്ചതെന്ന് ഹിന്ദു ഐക്യവേദി വടകര താലൂക്ക് കമ്മിറ്റി ആരോപിച്ചു.
സി. കെ. വത്സന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സുരേഷ് ആയഞ്ചേരി, സദാനന്ദന്‍ കുറിഞ്ഞാലിയോട്, തുടങ്ങിയവര്‍ സംസാരിച്ചു.
ഫറോക്ക്: ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ഫറോക്കില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി കോഴിക്കോട്
യൂണിയന്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.