ഹൈദരാബാദ്: ചലച്ചിത്രതാരം പ്രകാശ് രാജ് തെലുങ്കാനയിലെ ഒരു പിന്നോക്ക ഗ്രാമം ദത്തെടുക്കുന്നു. മെഹബൂബ് നഗര്‍ ജില്ലയിലെ കൊണ്ടാറെഡ്ഢിപല്ലെ എന്ന ഗ്രാമമാണ് ദത്തെടുക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം പ്രകാശ് രാജ് വ്യക്തമാക്കിയിരിക്കുന്നത്.
ഗ്രാമത്തിന്റെ സമഗ്രവികസനത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.ഗ്രാമത്തിനാവശ്യമുള്ള വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്രാമീണരോട് തന്നെ ചോദിച്ചു മനസ്സിലാക്കുകയാണ്.
അതിനുശേഷം ആവശ്യമുള്ള വിവിധപദ്ധതികള്‍ പ്രഖ്യാപിക്കും. ഗ്രാമവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമജ്യോതി എന്ന പദ്ധതിയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: