ഗുരുനിന്ദയില്‍ വ്യാപക പ്രതിഷേധം

Tuesday 8 September 2015 12:10 pm IST

പാലക്കാട്: ഹൈന്ദവ സന്ന്യാസിമാരേയും ആചാരങ്ങളെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തരംതാണ ആശയമാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ കാണാന്‍ കഴിഞ്ഞതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആരോപിച്ചു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റി നിന്ദിച്ച് ഘോഷയാത്ര നടത്തിയ സംഭവം അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഹിന്ദുസമൂഹം ഒറ്റക്കെട്ടായിഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും, ഇതര മതങ്ങളെ പ്രശംസിക്കുകയും അവരുടെ ആചാര അനുഷ്ഠാനങ്ങളെ പ്രശംസിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് പി.ശ്രീരാമന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മാങ്കാവ്, ജനറല്‍ സെക്രട്ടറി പ്രസാദ് കല്ലേകുളങ്ങര, സംഘടനാ സംയോജകന്‍ പ്രഭാകരന്‍ വണ്ടാഴി, ട്രഷറര്‍ പ്രശോഭ് എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ച സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗം മണ്ണാര്‍ക്കാട് യൂണിയന്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നെല്ലിപ്പുഴയില്‍ നിന്ന് തുടങ്ങിയ പ്രകടനം കോടതിപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യൂണിയന്‍ പ്രസിഡന്റ് എന്‍.ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ നേതാക്കളായ എം. രാമകൃഷ്ണന്‍ മാസ്റ്റര്‍, അരവിന്ദാക്ഷന്‍, പി.കെ ബാബു, കെ.ആര്‍ പ്രകാശന്‍, അഡ്വ. സത്യനാഥന്‍, ആര്‍.എന്‍ റെജി, രാജപ്രകാശ് പ്രസംഗിച്ചു. ശക്തമായ മഴയെ അവഗണിച്ചും വിവിധ ശാഖകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനത്തില്‍ പ്രകടനത്തില്‍ പങ്കെടുത്തു. കണ്ണാടിയില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് കെ.ശിവദാസ്, റാണാപ്രതാപന്‍, കെ.രാജേഷ്, കെ.സജില്‍, വി.പ്രദീപ്കുമാര്‍, സംഗീത്, കെ.വി.ശിവകുമാര്‍, കെ.രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നലകി. കൊല്ലങ്കോട്: കണ്ണൂരില്‍ സിപിഎം നടത്തിയ ശോഭായാത്രയില്‍ ശ്രീ നാരായണ ഗുരുദേവനെ കുരിശില്‍ തറയ്ക്കുന്ന പ്ലോട്ട് അവതരിപ്പിച്ചതിന് ശ്രീനാരായണ സമൂഹത്തോട് സിപിഎം പരസ്യമായി മാപ്പു പറയണമെന്ന് എസ്എന്‍ഡിപി കൊല്ലങ്കോട് യൂണിയന്‍.സംഭവത്തില്‍ പ്രതിഷേധിച്ചു എസ്എന്‍ഡിപി കൊല്ലങ്കോട് യൂണിയന്‍, യൂത്ത് മൂവ്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ കൊല്ലങ്കോട് ടൗണില്‍ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയര്‍മാന്‍ എ.എന്‍. അനുരാഗ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി കൊല്ലങ്കോട് യൂണിയന്‍ പ്രസിഡന്റ് ആര്‍. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. എ. ശശീവന്‍, സി. വിജയന്‍, എസ്. ദിവാകരന്‍, കെ. വൈശാഖ്, എം. സന്തോഷ്, എന്‍. ജയരാജന്‍, സതീഷ് എത്തന്നൂര്‍, മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുദേവനെ വികലമായി ചിത്രീകരിച്ച സിപിഎം നടപടിക്കെതിരെ പാലക്കാട് എസ്എന്‍ഡിപി യോഗം യൂത്ത്മൂവ്‌മെന്റ് നഗരത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഗുരുദേവനെ അവഹേളിക്കുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനവും ഘോഷയാത്രയും നടത്തിയാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും പറഞ്ഞു. പ്രസിഡന്റ് വി. സുരേഷ്, സെക്രട്ടറി എസ്. നിവിന്‍, പ്രജീഷ് പ്ലാക്കല്‍, ശശികുമാര്‍, സജേഷ്, പ്രത്യുഷ് കുമാര്‍, പ്രസാദ്, ബി. വിശ്വനാഥന്‍, എ. ശിവദാസന്‍, എം. മണി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.