ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

Tuesday 8 September 2015 2:19 pm IST

ഇടുക്കി :ബിഎംഎസ് ബിജെപി നേതാക്കളെ മൂന്നാറില്‍ സിപിഎമ്മുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ബിജെപി നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തോട്ടം തൊഴിലാളികളുടെ ബോണസ് വര്‍ധിപ്പിക്കണമെന്നാവശ്യത്തിനു പുറമെ ബോണസ് വെട്ടികുറയ്ക്കാന്‍ മറ്റു ട്രേഡ് യൂണിയനുകള്‍ കൂട്ടു നിന്നുവെന്നും ആരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍. അതേസമയം, മൂന്നാറില്‍ എസ്‌റ്റേറ്റ് മേഖലകളില്‍ ബോണസ് വിതരണവുമായി ബന്ധപ്പെട്ട് തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു. ബോണസ് തുകയും ശമ്പളവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ ഔട്ട് ലെറ്റും ട്രേഡ് യൂണിയന്‍ ഓഫിസുകളും ഉപരോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.