കൊല്ലം: കിസാന്‍ ജനത സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയ കര്‍ഷകശ്രേഷ്ഠ പുരസ്കാരത്തിന് വേണാട് ജൈവകര്‍ഷക സംഘം പ്രസിഡന്റ് ചേരിയില്‍ സുകുമാരന്‍നായര്‍ അര്‍ഹനായി. ജൈവപ്രചാരകനുള്ള പുരസ്കാരം ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വര്‍ക്കിംഗ് ചെയര്മാന് കൊല്ലം പണിക്കര്‍ക്ക് നല്‍കും. 10ന് രാവിലെ 9.30ന് ജില്ലാ സഹകരണബാങ്ക് മിനി ആഡിറ്റോറിയത്തില്‍ നടക്കുന്ന സ്നേഹാദരവ് എന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് കിസാന്‍ ജനത സംസ്ഥാന പ്രസിഡന്റ് അയത്തില്‍ അപ്പുക്കുട്ടന് പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിപാടി മന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ നേതാക്കളായ കായിക്കര നജീബ്, തൊടിയില്‍ ലൂക്ക്മാന്, ജി. ശിവശങ്കരപ്പിള്ള എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: