ആലപ്പുഴ: എസ്ഡി കോളേജ് കൊമേഴ്സ് വിഭാഗം യുജിസിയുടെ സഹകരണത്തോടെ രണ്ടുദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. റീസന്റ് ട്രെന്‍ഡ്സ് ഇന്‍ കോര്‍പറേറ്റ് ഗവര്ണന്സ് എന്ന വിഷയത്തിലുളഅള സെമിനാര്‍ 10ന് രാവിലെ 10ന് ആരംഭിക്കും. കോളേജ് സുവര്‍ണ ജൂബിലി ഹാളില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.കെ. വിജയപ്പന് മുഖ്യാതിഥിയാകും. വിവേക് സി. ഗോവിന്ദ്, കെ. ജയന്, ഡോ. എസ്. ഗോപാലകൃഷ്ണശര്‍മ്മ എന്നിവര്‍ ക്ലാസെടുക്കും. 11ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.ആര്. ആസാദ് മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: