സാംസങ് ഗ്യാലക്‌സി നോട്ട് 5 വിപണിയില്‍

Tuesday 8 September 2015 9:35 pm IST

കൊച്ചി: സാംസങ് ഇലക്ട്രോണിക്‌സിന്റെ ഫ്ഌഗ്ഷിപ്പ് ഉല്‍പ്പന്നമായ ഗ്യാലക്‌സി നോട്ട് 5    ഭാരത വിപണിയിലെത്തി. ബിഗ് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് 2011 ല്‍ പുറത്തിറക്കിയ ഗ്യാലക്‌സി നോട്ട് സീരീസിന്റെ ഏറ്റവും പുതിയ പതിപ്പാണിത്. 5.7 ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 4 ജിബി റാം, 16 എംപി കാമറ പിന്നിലും, 5 എംപി കാമറ മുന്നിലും, 3000 എംഎഎച്ച് ബാറ്ററി, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, ആന്‍ഡ്രോയ്ഡ് ലോലിപോപ് ഒഎസ് എന്നീ സവിശേഷതകളുമായിട്ടാണ് നോട്ട് 5 എത്തുന്നത്. നോട്ട് 5ന്റെ 32 ജിബി മോഡലിന് 53,900 രൂപയും, 64 ജിബി മോഡലിന് 59,000 രൂപയുമാണ് വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.