ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസ്താവനക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശക്തമായ മറുപടി. വിമുക്ത ഭടന്മാര്ക്ക് വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി സാമ്പത്തിക ബാധ്യത കണക്കിലെടുക്കാതെയാണ് നടപ്പിലാ ക്കുന്നത്. ഇതിലൂടെ പ്രധാനമന്ത്രി വാഗ്ദാനം യാഥാര്‍ത്ഥ്യ മാക്കു കയായിരുന്നു.
നാഗാ കലാപങ്ങള്‍ അവസാനിപ്പിക്കുവാന്‍ സംഘട നയുമായി കരാറണ്ടാക്കി. കഴിഞ്ഞവര്‍ഷം അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരാണ് ഇതൊക്കെ ചെയ്തതെന്നും സ്മൃതി പറഞ്ഞു. സോണിയ ഗാന്ധി പ്രധാനമന്ത്രിയെ ലക്ഷ്യമിടുന്നതില്‍ യാതൊരു വിരോധവുമില്ല. എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ ജന ങ്ങള് മോദിയെ പിന്തുണക്കുകയാണ് ചെയ്യുന്നത്.
സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒരു വര്‍ഷം കൂടി നീട്ടിനല്കിയതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി മറുപടി പറയണം. രാഹുല്‍ അധ്യക്ഷ പദവിക്ക് യോഗ്യനല്ലേയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: