ന്യൂദല്‍ഹി: ശ്രീ നാരായണ ഗുരുദേവനെ കുരിശിലേറ്റി അവഹേളിച്ചതിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി ഭവനു മുന്നില്‍ എസ്.എന്‍.ഡി.പി ദല്‍ഹി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടന്നു.
പോളിറ്റ് ബ്യൂറോ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കൈമാറി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള നിവേദനം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ളയ്ക്കാണ് നല്‍കിയത്.
ഗുരുദേവന്റെ ചിത്രവുമേന്തിയുള്ള പ്രതിഷേധത്തില്‍ യൂണിയന്റെ കീഴിലുള്ള 26 ശാഖകളിലെ ഭരണസമിതി അംഗങ്ങളും പ്രതിനിധികളും പങ്കെടുത്തു. ദൈവദശകം ചൊല്ലിയാണ് പ്രതിഷേധം തുടങ്ങിയത്.
എസ്.എന്‍.ഡി.പി ദല്‍ഹി യൂണിയന് പ്രസിഡന്റ് ടി.പി. മണിയപ്പന്, സെക്രട്ടറി കല്ലറ മനോജ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ. അനില്‍ കുമാര്‍, ഭാരവാഹികളായ എം.ആര്. കോമളകുമാരന്‍, എസ്.കെ. കുട്ടി, ടി.കെ. കുട്ടപ്പന്, ഇ.കെ.വാസുദേവന്‍, പത്തിയൂര്‍ രവി, സുധാ ലച്ചു, സുധാ കുഞ്ഞുമോന്, സുമ രഘുവരന്, ഡല്‍ഹി മലയാളി അസോസിയേഷന് പ്രസിഡന്റ് സി. ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: