ന്യൂയോര്‍ക്ക്: യുഎസ് ഒാപ്പണ്‍ മിക്സഡ് ഡബിള്‍സ് സെമിയില്‍ ഇന്ത്യന്‍ പോരാട്ടം. നാലാം സീഡ് ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യവും രണ്ടാം സീഡ് രോഹന് ബൊപ്പണ്ണ ചാന് യുങ് യാന്‍ സഖ്യവുമാണ് സെമിയില്‍ ഏറ്റുമുട്ടുക.
നാലാം സീഡായ പേസ്-ഹിംഗിസ് സഖ്യത്തിന് എതിരാളികളായ സിമോണ ഹാലെപ്പ്-ഹൊറിയ തെക്കൗ സഖ്യം പിന്മാറിയതിനെ തുടര്‍ന്ന് വാക്കോവര്‍ ലഭിച്ചപ്പോള്‍ ബൊപ്പണ്ണ സഖ്യം ചൈനസ് തായ്പേയ്-ഫിന്‍ലന്‍ഡ് ജോഡികളായ സു വെയ് ഷെയ്-ഹെന്റി കൊണ്ടിനെന് സഖ്യത്തെയാണ് വാശിയേറിയ പോരാട്ടത്തില്‍ തറപറ്റിച്ചത്. സ്കോര്‍: 7-6 (9-7), 5-7 (13-11). പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ റുമാനിയയുടെ ഫ്ളോറിന് മെര്ഗിയയ്ക്കൊപ്പം ക്വാര്‍ട്ടറിലെത്തി.
സിംഗിള്‍സില്‍ ആന്‍ഡി മുറെ പുറത്ത്.
ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച്, വനിതാ വിഭാഗത്തില്‍ സബിന ലിസിക്കി, സാമന്ത സ്റ്റോസര്‍ തുടങ്ങിയവരും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അതേസമയം അഞ്ച് തവണ ജേതാവായ റോജര്‍ ഫെഡറര്‍, നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സ്റ്റാനിസ്ലാവ് വാവ്റിങ്ക, വനിതാ വിഭാഗത്തില്‍ സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ തുടങ്ങിയവരും ക്വാര്‍ട്ടറിലേക്ക് മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: