കൊച്ചി: സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിന്റെ രൂപം കുരിശില്‍ തറച്ച സംഭവം ഉണ്ടായതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാക്യഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനവിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്ന സിപിഎമ്മിനെ കരിമ്പട്ടികയില്‍പ്പെടുത്തണം. ഹിന്ദുത്വ നിലപാടുകള്‍ അംഗീകരിക്കാത്ത സിപിഎം എന്തിനാണ് ശോഭായാത്ര സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കണം. വൈരുധ്യാത്മിക ഭൗതികവാദം പിന്തുടര്ന്നിരുന്ന സിപിഎം വൈരുധ്യാത്മിക ആത്മീയവാദം സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ശോഭായാത്ര നടത്തിയ പോലെ യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനത്തിലും നബി ദിനത്തിലും ഘോഷയാത്രകള്‍ നടത്താന്‍ സിപിഎം തയ്യാറാകണമെന്നും എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: