ഷിബിന്‍ വധം: വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍

Wednesday 9 September 2015 10:39 am IST

തൂണേരി: തൂണേരി വെള്ളൂരിലെ ഡി.വൈ. എഫ്.ഐ.പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിനി (19)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. വെള്ളൂര്‍ കോടഞ്ചേരിയിലെ കടയംകോട്ടുമ്മല്‍ സമദ് (25) ആണ് പിടിയിലായത്. കേസിലെ ആറാം പ്രതിയാണ് സമദ്. സംഭവത്തിന് ശേഷം കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ചെന്നൈയിലേക്ക് കടന്ന പ്രതി ആറു ദിവസത്തോളം അവിടെ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുകയായിരുന്ന സുഹൃത്തുക്ക ളായ കുട്ടികളുടെ കൂടെ ഒളിച്ചു താമസിച്ചു. തുടര്‍ന്ന് മുംബൈയിലേക്ക് കടന്ന പ്രതി വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലെക്ക് പോയി. എന്നാല്‍ വിസയിലെ തകരാര്‍ നിമിത്തം തിരിച്ച് മുംബയില്‍ തന്നെ എത്തി. നാല് ദിവസങ്ങള്‍ക്ക് ശേഷം ഒരു സിറിയന്‍ വംശജന്‍ അയച്ചു കൊടുത്ത വിസയില്‍ ഖത്തറിലേക്ക് കടന്നു. പ്രതി വിദേശത്തേക്ക് കടന്നെന്നു മനസ്സിലാക്കിയ പോലീസ് പ്രതിക്കെ തിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിയെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ശ്രമം തുടങ്ങി. ഇത് മനസ്സിലാക്കിയ സമദ് നാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാവിലെ 8.50 ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താ വളത്തില്‍ എത്തിയ പ്രതിയെ എമിഗ്രേ ഷന്‍ അധികൃതര്‍ തടഞ്ഞു വെച്ച് നാദാപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസന്വേഷണ സംഘത്തിലെ അഡീഷ ണല്‍ എസ്.ഐ. പി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് കരിപ്പൂരിലെത്തി സമദിനെ കസ്റ്റഡിയില്‍ എടുത്ത് നാദാപുരം സ്റ്റേഷനിലെക്ക് കൊണ്ട് വന്നു. തുടര്‍ന്ന് പ്രതിയെ അക്രമം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. നാദാപുരം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ശേഷം സമദിനെ നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തെക്ക് റിമാണ്ട് ചെയ്തു. കേസില്‍ ആകെ പതിനെട്ട് പ്രതികള്‍ ആണുള്ളത്. ഇതില്‍ പതിനേഴ് പേരെ കേസന്വേഷിക്കുന്ന കുറ്റിയാടി സി.ഐ. ദിനേശ് കൊറോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു. കേസിന്റെ വിചാരണ ഇപ്പോള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നടന്നു വരികയാണ്. കഴിഞ്ഞ ജനവരി 21ന് രാത്രി ഒമ്പതര മണിയോടെയാണ് തൂണേരിയിലെ ചടയങ്കണ്ടി ഷിബിനും സുഹൃത്തുക്കളായ ആറ്‌പേരും ആക്രമിക്കപ്പെടുന്നത്. അക്രമത്തില്‍ മഴു കൊണ്ടുള്ള വെട്ടേറ്റ ഷിബിന്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.