മങ്ങാട്: ഞങ്ങള്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് സിപിഎം പ്രവര്‍ത്തകര്‍. മങ്ങാട് കളരിമുക്കിലുള്ള ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ച സിപിഎം പ്രവര്‍ത്തകരാണ് തങ്ങള്‍ കാണിച്ച തെറ്റിന് മാപ്പ് ചോദിച്ച് പോസ്റ്റര്‍ പതിച്ചത്. കഴിഞ്ഞ ദിവസമാണ് മങ്ങാട് പ്രദേശത്തെ ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും കോടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം പ്രദേശത്ത് ഉയര്‍ന്നിരുന്നു. അതിന്റെ പശ്ചാതലത്തിലാണ് തങ്ങള്‍ ചെയ്ത കുറ്റം മനസ്സിലാക്കി കൊടിമരം നശിപ്പിച്ച സിപിഎം പ്രവര്‍ത്തകരായ യുവാക്കള്‍ ബിജെപി നേതാക്കളെ കണ്ട് മാപ്പ് പറയുകയും ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് പോസ്റ്റര്‍ പതിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: